Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ എല്ലാം നഷ്ടപ്പെട്ട് വ്യാപാരികള്‍; പ്രളയത്തില്‍ ഒലിച്ചുപോയത് 150 കോടി

ജില്ലയിലെ വ്യാപാരികള്‍ക്ക് നഷ്ടം 150 കോടിയെന്ന് വിലയിരുത്തല്‍. വ്യാപാരി സംഘടനകKerala, Kannur, News, Flood, Trending, Flood; 150 Cr lose in Kannur
കണ്ണൂര്‍: (www.kvartha.com 13.08.2019) ജില്ലയിലെ വ്യാപാരികള്‍ക്ക് നഷ്ടം 150 കോടിയെന്ന് വിലയിരുത്തല്‍. വ്യാപാരി സംഘടനകള്‍ നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഈ നഷ്ടം കണക്കാക്കിയത്. എന്നാല്‍ പൂര്‍ണമായ തോതില്‍ കണക്കെടുത്താല്‍ ഇതിലും കൂടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദേവസ്യാ മേച്ചേരി പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത് ശ്രീകണ്ഠാപുരത്താണ്.

ഇവിടെ 350 ഓളം കടകളില്‍ വെള്ളം കയറി. ഇതിനു തൊട്ടടുത്തെ ടൗണായ ചെങ്ങളായിയില്‍ 150 കടകളിലും മലയോര മേഖലയിലെ മറ്റൊരു പ്രധാന വ്യാപാര കേന്ദ്രമായ ഇരിക്കൂറില്‍ നൂറോളം കടകളിലും വെള്ളം കയറി. തളിപ്പറമ്പ്, ഇരിട്ടി, തലശേരി, കണ്ണൂര്‍ എന്നിവടങ്ങളില്‍ ഉള്‍പ്പെടെ ആയിരത്തോളം കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചുവെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിലയിരുത്തല്‍.

സ്ഥിതിഗതികള്‍ വിലയിരുത്താല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അടിയന്തിര യോഗം ചേര്‍ന്നു. കടകളില്‍ വെള്ളം കയറി സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് ഏകോപന സമിതിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയക്കാലത്ത് സര്‍ക്കാരിനെ കൈയയച്ചു സഹായിച്ച വ്യാപാരികളെ സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലുള്‍പ്പെടുത്തി കര്‍ഷകരേപ്പോലെ തന്നെ പരിഗണിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി ഗോപിനാഥന്‍ ആവശ്യപ്പെട്ടു.


Keywords: Kerala, Kannur, News, Flood, Trending, Flood; 150 Cr lose in Kannur