Follow KVARTHA on Google news Follow Us!
ad

ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതര്‍; ഭക്ഷണവും വെള്ളവും എത്തിച്ചു; കുടുങ്ങിയവരെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ യാത്ര തിരിച്ചു

ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവുംNew Delhi, News, Cinema, Actress, Manju Warrier, Flood, Trending, National,
ന്യൂഡെല്‍ഹി: (www.kvartha.com 20.08.2019) ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരാണെന്ന് ഹിമാചല്‍ പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഡെല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും ഇക്കാര്യം സ്ഥിരീകരിച്ചു.

മഞ്ജുവിനും സംഘത്തിനും ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കി. ഹിമാചല്‍ മുഖ്യമന്ത്രിയുമായും പോലീസ് കമ്മിഷണറുമായും വിഷയം സംസാരിച്ചുവെന്നും സമ്പത്ത് പറഞ്ഞു. കുടുങ്ങിയവരെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ യാത്ര തിരിച്ചു. ഏകദേശം 20 കിലോമീറ്റര്‍ നടന്നു വേണം അവിടെ എത്താന്‍. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Film Star Manju Warrier, Crew Stuck In Himachal Floods. Rescued After SOS, New Delhi, News, Cinema, Actress, Manju Warrier, Flood, Trending, National

കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് നടി മഞ്ജു വാരിയരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും അടങ്ങുന്ന സിനിമാ ചിത്രീകരണസംഘം ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

 പ്രളയത്തില്‍ കുടുങ്ങിയ വിവരം മഞ്ജു വാരിയര്‍ സഹോദരന്‍ മധു വാരിയരെ ഫോണില്‍ വിളിച്ച് അറിയിച്ചതാണ്. സനല്‍കുമാര്‍ ശശിധരന്റെ 'കയറ്റ'മെന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുന്‍പാണ് സംഘം ഹിമാചലിലെത്തിയത്. ഛത്രു എന്ന സ്ഥലത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ഇവര്‍ താമസിക്കുന്ന സ്ഥലത്ത് വിനോദസഞ്ചാരികള്‍ അടക്കം 200 പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് മധു വാരിയര്‍ പറഞ്ഞു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും തന്നെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.

ദിവസങ്ങളായി ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 25 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. അഞ്ഞൂറോളം പേര്‍ പ്രളയ ബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രളയത്തില്‍ 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Film Star Manju Warrier, Crew Stuck In Himachal Floods. Rescued After SOS, New Delhi, News, Cinema, Actress, Manju Warrier, Flood, Trending, National.