Follow KVARTHA on Google news Follow Us!
ad

പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ലഹരിസംഘങ്ങള്‍ക്കു മറിച്ചു വിറ്റു; മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 15വര്‍ഷം തടവ്; ഡ്രൈവര്‍ക്ക് 10 വര്‍ഷം തടവ്

പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ലഹരിസംഘങ്ങള്‍ക്കു മറിച്ചു Mumbai, News, Jail, Malayalees, National,
മുംബൈ: (www.kvartha.com 20.08.2019) പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ലഹരിസംഘങ്ങള്‍ക്കു മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 15വര്‍ഷം തടവ്. ഇതേ കേസില്‍ ഇയാളുടെ ഡ്രൈവറേയും 10 വര്‍ഷം തടവിന് ശിക്ഷിച്ചു.

12 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹെറോയിനുമായി 2009ല്‍ പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സജി മോഹനാണ് ശിക്ഷ ലഭിച്ചത്. സജിയുടെ ഡ്രൈവറായിരുന്ന രാജേഷ് കുമാര്‍ കടാരിയയേയും 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ലഹരി കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

Ex-IPS officer convicted in 2009 drug peddling case, sentenced to 15 years in jail, Mumbai, News, Jail, Malayalees, National

ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേഖലാ ഡയറക്ടറായിരിക്കെ പിടിച്ചെടുത്ത ലഹരിവസ്തുക്കളില്‍ 50 ശതമാനത്തോളം സജി മോഹന്‍ ലഹരിസംഘങ്ങള്‍ക്കു മറിച്ചുവിറ്റതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് മുംബൈയിലെ അന്ധേരി ഓഷിവാര ക്ലാസിക് ക്ലബില്‍ ഹെറോയിന്‍ വില്‍പനയ്ക്കു ശ്രമിക്കവേ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റു ചെയ്യുകയായിരുന്നു. എറണാകുളത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ് രണ്ട് ആഴ്ച പിന്നിട്ടപ്പോഴായിരുന്നു സജിയുടെ അറസ്റ്റ്.

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ സജി ജമ്മു-കശ്മീര്‍ കേഡറിലെ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. സമാനമായ മറ്റൊരു കേസില്‍ 2013ല്‍ ഛണ്ഡിഗഡ് കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ ഛണ്ഡിഗഡ് ജയിലില്‍ കഴിയുകയാണ് സജി.

വെറ്റിനറി ഡോക്ടര്‍ ബിരുദം നേടിയ സജി മോഹന്‍ കരസേന ഉദ്യോഗസ്ഥന്റെ മകനും കൂടിയാണ്. രാഷ്ട്രപതിയുടെ ഗാലന്ററി മെഡല്‍ ലഭിച്ച ഒരു പിതാവിന്റെ മകനും കൂടിയാണ് സജി. സമാധാന സേനയുമായി ചേര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് സജിയുടെ പിതാവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ex-IPS officer convicted in 2009 drug peddling case, sentenced to 15 years in jail, Mumbai, News, Jail, Malayalees, National.