Follow KVARTHA on Google news Follow Us!
ad

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് താല്‍ക്കാലിക സംവിധാനമൊരുക്കും: മന്ത്രി ഇ പി ജയരാജന്‍

പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്നവര്‍ക്കും വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കുംKerala, Kannur, News, Flood, E.P Jayarajan, Trending, EP Jayarajan on Flood rehabilitation
കണ്ണൂര്‍: (www.kvartha.com 13.08.2019) പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്നവര്‍ക്കും വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കും താല്‍കാലിക ബദല്‍ സംവിധാനമൊരുക്കാന്‍ തീരുമാനം. വാടക വീടുകളോ ഫല്‍റ്റുകളോ കണ്ടെത്താനാണ് തീരുമാനം. കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്ന് കാലത്ത് ചേര്‍ന്ന പ്രളയവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഇക്കാര്യം അറിയിച്ചത്.

ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് ശുചീകരണത്തിനും മാലിന്യ സംസ്‌കരണത്തിനുമാണ്. പ്രളയത്തെ തുടര്‍ന്ന് മാതൃകാപരമായ സേവനങ്ങളാണ് ജില്ലാ ഭരണകൂടവും നാട്ടുകാരും ചെയ്തത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ ആയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് രണ്ടുദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കെ എം ഷാജി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം മേഴ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു.



Keywords: Kerala, Kannur, News, Flood, E.P Jayarajan, Trending, EP Jayarajan on Flood rehabilitation