Follow KVARTHA on Google news Follow Us!
ad

കവളപ്പാറയിലെ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോത്തുകല്ലിലെ നിസ്‌ക്കാര ഹാള്‍ തുറന്നുകൊടുത്ത് പള്ളി കമ്മിറ്റിക്കാര്‍

കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍News, Lifestyle & Fashion, Religion, Dead Body, Rain, Kerala,
പോത്തുകല്ല്(നിലമ്പൂര്‍): (www.kvartha.com 14.08.2019) കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോത്തുകല്ലിലെ നിസ്‌ക്കാര ഹാള്‍ തുറന്നുകൊടുത്ത് പള്ളി കമ്മിറ്റിക്കാര്‍ മാതൃകയായി. പോസ്റ്റ് മോര്‍ട്ടം സൗകര്യമുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റര്‍ അകലെയായതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയിരുന്നു. ഇക്കാരണത്താലാണ് പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്തത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല് മൃതദേഹങ്ങള്‍ പള്ളിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ അകലെയുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമാണ്. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവാണ്. അതുകൊണ്ടുതന്നെ ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടായിരുന്നു.

Doors of mosque prayer hall opened to conduct autopsy of deceased in Kavalappara, News, Lifestyle & Fashion, Religion, Dead Body, Rain, Kerala

സമീപത്തെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ ഇവിടേയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളുമായി അധികൃതര്‍ ബന്ധപ്പെട്ടത്. പൂര്‍ണസമ്മതം നല്‍കിയതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികള്‍ ചെയ്തുകൊടുക്കുകയും ഉണ്ടായി.

അതേസമയം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് പള്ളിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം കൊണ്ട് ഏഴു മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആളെ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലുള്ള മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നതെന്നും മെഡിക്കല്‍ സംഘത്തിലെ പ്രതിനിധി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Doors of mosque prayer hall opened to conduct autopsy of deceased in Kavalappara, News, Lifestyle & Fashion, Religion, Dead Body, Rain, Kerala.