Follow KVARTHA on Google news Follow Us!
ad

കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍; പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍Malappuram, News, Trending, Rain, Dead Body, Kerala,
മലപ്പുറം: (www.kvartha.com 14.08.2019) ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ മലയ്ക്കു താഴെ താമസിക്കുന്ന പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Crack found hill opposite to Kavalappara, Malappuram, News, Trending, Rain, Dead Body, Kerala

ചൊവ്വാഴ്ച രാത്രിയോടെയാണ് ആളുകളെ ഒഴിപ്പിച്ചത്. വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 23 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Crack found hill opposite to Kavalappara, Malappuram, News, Trending, Rain, Dead Body, Kerala.