Follow KVARTHA on Google news Follow Us!
ad

ആ കുട്ടികളും ഇനി കളിക്കട്ടെ; പ്രളയ ദുരിത മേഖലയിലേക്കുള്ള കളിപ്പാട്ടവണ്ടി ഒരുങ്ങി, തലസ്ഥാന നഗരിയില്‍ നിന്നും കുട്ടികള്‍ക്കായുള്ള സാധനങ്ങള്‍ കയറ്റി അയക്കുന്നത് റൈറ്റ്‌സ് എന്ന സംഘടന

പ്രളയ ദുരിതം തകര്‍ത്തെറിഞ്ഞതു കുഞ്ഞുകുട്ടികളുടെ കളിചിരികള്‍ കൂടിയാണ്. അവരുടെ നിറഞ്ഞ സന്തോഷത്തിന്റെ ലോകം പുനര്‍നിര്‍മിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. പ്രളയ ദുരിതമേഖലയിലെ കുട്ടികള്‍ക്കായുള്ള Thiruvananthapuram, News, Kerala, Child, Flood
തിരുവനന്തപുരം: (www.kvartha.com 16.08.2019) പ്രളയ ദുരിതം തകര്‍ത്തെറിഞ്ഞതു കുഞ്ഞുകുട്ടികളുടെ കളിചിരികള്‍ കൂടിയാണ്. അവരുടെ നിറഞ്ഞ സന്തോഷത്തിന്റെ ലോകം പുനര്‍നിര്‍മിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. പ്രളയ ദുരിതമേഖലയിലെ കുട്ടികള്‍ക്കായുള്ള കളിപ്പാട്ടവണ്ടി തലസ്ഥാനത്ത് നിന്നാണ് ഒരുങ്ങുന്നത്. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്.

ദുരിതമേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കറൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാം. ക്രയോണ്‍സ്, കളര്‍പെന്‍സില്‍, ചെസ് ബോര്‍ഡ് എന്നിങ്ങനെ കുട്ടികള്‍ക്ക് കളിക്കാനുള്ള സാധനങ്ങള്‍ സമ്മാനിക്കാം. കളിപ്പാട്ടവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. തലസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്.

Thiruvananthapuram, News, Kerala, Child, Flood, Collecting toys for kids in flood relief camp

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Child, Flood, Collecting toys for kids in flood relief camp