Follow KVARTHA on Google news Follow Us!
ad

പ്രളയം: സഹായം വേണ്ടെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞില്ല; വി മുരളീധരന് മറുപടിയുമായി പിണറായി വിജയന്‍ രംഗത്ത്; ഹിന്ദി അറിയാത്തതിനാല്‍ അധികം സംസാരിച്ചില്ല; സെക്രട്ടറിമാര്‍ തമ്മിലാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം

സംസ്ഥാനത്ത് മഴയെ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ സാമ്പത്തിക Thiruvananthapuram, News, Rain, Chief Minister, Pinarayi vijayan, Phone call, Politics, Allegation, Compensation, Kerala,
തിരുവനന്തപുരം: (www.kvartha.com 14.08.2019) സംസ്ഥാനത്ത് മഴയെ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ സാമ്പത്തിക സഹായം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വിളിച്ചിരുന്നു. എന്നാല്‍ ഹിന്ദി അറിയാത്തതുകൊണ്ടു സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദുരന്തനിവാരണ സേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. സിപിഎമ്മിന്റെ ഡെല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

CM replies to V Muraleedharan, Thiruvananthapuram, News, Rain, Chief Minister, Pinarayi vijayan, Phone call, Politics, Allegation, Compensation, Kerala

മഴക്കെടുതി നേരിടാന്‍ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വെളളപ്പൊക്കത്തില്‍ ദുരിതബാധിതരായവര്‍ക്ക് 10,000 രൂപ ആദ്യസഹായമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറിയും റവന്യു ഉദ്യോഗസ്ഥനും ചേര്‍ന്ന് തയാറാക്കുന്ന പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും തുക വിതരണം ചെയ്യുക. പരാതികള്‍ ഒഴിവാക്കാനാണിത്. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കും. വീടും സ്ഥലും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടുമാത്രം പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയും നല്‍കും.

വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെളളപ്പൊക്കം ബാധിച്ച വില്ലേജുകളെ ഉടന്‍ ദുരന്തബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM replies to V Muraleedharan, Thiruvananthapuram, News, Rain, Chief Minister, Pinarayi vijayan, Phone call, Politics, Allegation, Compensation, Kerala.