» » » » » » » » സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്തമഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: (www.kvartha.com 14.08.2019) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെ തകുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് .

അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകുമെന്നും മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Climate body says  heavy rain will likely to hit Kerala, Thiruvananthapuram, News, Rain, Trending, Warning, Kerala

അതേസമയം, മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം വീണ്ടും കനത്ത മഴ തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204 മില്ലി മീറ്ററിലധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. കേരളത്തിലെ ഏറ്റവും വലിയ ദുരന്തമുഖമായി മാറിയ നിലമ്പൂരിലെ കവളപ്പാറയില്‍ മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലും ബുധനാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. കവളപ്പാറയില്‍ മഴപെയ്യുന്നത് തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

കോഴിക്കോട്ടും കാസര്‍കോട്ടും മഴ ശക്തിയായി തുടരുകയാണ്. മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. പമ്പയാറും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പാലാ ഈരാട്ടുപേട്ട റോഡില്‍ വെള്ളംകയറി.

ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍ , ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളത്ത് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കാസര്‍കോട്, കണ്ണൂര്‍ , മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് ഉണ്ടാവും. ആഗസ്റ്റ് 17 വരെ കനത്ത മഴ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്താകെ വെള്ളപ്പൊക്കത്തിലും കാലാവസ്ഥാ ദുരന്തത്തിലുമായി ഇതുവരെ 101പേര്‍ മരിച്ചെന്നാണ് കണക്ക് . എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. 60 പേരെ കണ്ടുകിട്ടാനുണ്ട്.

 1,218 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,89,567 പേരാണ് കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാശുവീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Climate body says  heavy rain will likely to hit Kerala, Thiruvananthapuram, News, Rain, Trending, Warning, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal