» » » » » » » » » കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ വന്‍ വഴിത്തിരിവുമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മംഗളൂരു: (www.kvartha.com 04.08.2019) കഫേ കോഫിഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ വന്‍ വഴിത്തിരിവുമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അദ്ദേഹം പുഴയിലേക്ക് ചാടിയ ആദ്യനിമിഷം തന്നെ മരണപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഗവണ്‍മെന്റ് വെന്‍ലോക് ആശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പുഴയില്‍ ചാടിയ ആദ്യനിമിഷം തന്നെ 59കാരനായ സിദ്ധാര്‍ത്ഥ മരിച്ചിരിക്കാമെന്നും അത് കാരണമാണ് ശരീരത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കയറാതിരുന്നതെന്നും 36 മണിക്കൂര്‍ നേരം വരെ വെള്ളത്തില്‍ കിടന്നിട്ടും ശരീരം വീര്‍ക്കുകയും മറ്റും ചെയ്യാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 Cafe coffee day owner did not drown doctors raise doubts, Mangalore, News, Business Man, Dead Body, River, Trending, National

എന്നാല്‍ മരണസമയത്ത് സിദ്ധാര്‍ത്ഥ് ധരിച്ചിരുന്ന ടീഷര്‍ട്ട് മൃതദേഹത്തില്‍ കാണാതിരുന്നത് ഏറെ സംശയത്തിനിടയാക്കുന്നുണ്ട്. പുഴയിലേക്ക് ചാടും മുന്‍പ് രക്ഷപ്പെടാനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ കൈ കെട്ടാനോ മുഖം മൂടാനോ മറ്റോ ആകാം സിദ്ധാര്‍ത്ഥ ടീഷര്‍ട്ട് ഉപയോഗിച്ചതെന്നും ഡോക്ടര്‍മാര്‍ അനുമാനിക്കുന്നുണ്ട്. വെള്ളത്തില്‍ വീണ ശേഷം ഇത് ഒഴുകി പോയതാകാം എന്നും സംശയമുണ്ട്.

അതിനിടെ കാണാനില്ലെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണും മൃതദേഹം പരിശോധിച്ചതിനിടെ തങ്ങള്‍ക്ക് ലഭിച്ചതായി പോലീസ് സമ്മതിച്ചിട്ടുണ്ട്. ഈ വിവരം നേരത്തെ പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുന്‍പ് സിദ്ധാര്‍ത്ഥയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവര്‍ പിന്നീട് ഈ വസ്തുത മറച്ചുവയ്ക്കും എന്നും മനസിലാക്കിയത് കൊണ്ടാണ് പോലീസ് ഈ വിവരം മറച്ചുവച്ചത്.

സിദ്ധാര്‍ത്ഥയുടെ മറ്റൊരു മൊബൈല്‍ ഫോണും അദ്ദേഹത്തിന്റെ കാറില്‍ നിന്നും ലഭിച്ചിരുന്നു. ഇരു ഫോണുകളിലെയും വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്. കേസ് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സാധിക്കും എന്നാണ് പോലീസ് കരുതുന്നത്. ബംഗളൂരുവില്‍ കഫെ കോഫീ ഡേ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളേയും ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സിദ്ധാര്‍ത്ഥയെ കാണാതാകുന്നത്. കാറിലൂടെ വരികയായിരുന്ന അദ്ദേഹം അതില്‍ നിന്നിറങ്ങി നേത്രാവതി പുഴയില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഏഴായിരം കോടിയിലധികം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പാലത്തിലൂടെ നടന്നുപോകുന്നതിനിടെയും കാറിലിരുന്നും അദ്ദേഹം ഫോണിലൂടെ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cafe coffee day owner did not drown doctors raise doubts, Mangalore, News, Business Man, Dead Body, River, Trending, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal