Follow KVARTHA on Google news Follow Us!
ad

ബിജെപി പ്രവര്‍ത്തകന്‍ എടച്ചോളി പ്രേമന്‍ വധം: വിധി 22ന്, പ്രതിപ്പട്ടികയിലുള്ളത് 8 സിപിഎം പ്രവര്‍ത്തകര്‍

ബിജെപിയുടെ സജീവ പ്രവര്‍ത്തകനും തലശ്ശേരി കോടിയേരി സ്വദേശിയുമായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 22ന് വിധി പറKerala, Kannur, News, BJP, Murder, Verdict, BJP activist Edacholy Preman murder case: Verdict on 22nd
കൂത്തുപറമ്പ്: (www.kvartha.com 19.08.2019) ബിജെപിയുടെ സജീവ പ്രവര്‍ത്തകനും തലശ്ശേരി കോടിയേരി സ്വദേശിയുമായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 22ന് വിധി പറയും. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കുനിയില്‍ സി കെ രമേശന്‍ ഉള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.

2005 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്‌റ്റേഷനറി കടയിലെ കോയിന്‍ ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്യുകയായിരുന്ന ബിജെപി പ്രവര്‍ത്തകനായ പ്രേമനെ (29) പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം പ്രവര്‍ത്തകരും കോടിയേരി സ്വദേശികളുമായ കെ അഭി എന്ന അഭിനേഷ് (38), വി പി ഷൈജേഷ് (37), കുനിയില്‍ പി മനോജ് (40), കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യില്‍ വട്ടക്കണ്ടി സജീവന്‍ (39), വട്ടക്കണ്ടി റിഗേഷ് (36), കുനിയില്‍ ചന്ദ്രശേഖരന്‍ (55), കാരാല്‍ തെരുവിലെ കുനിയില്‍ സി കെ രമേശന്‍ (50) എന്നിവരാണ് പ്രതികള്‍.

കണ്ട്യന്‍ അജേഷിന്റെ പരാതി പ്രകാരമാണ് പോലിസ് കേസെടുത്തത്. അക്രമത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ മാസങ്ങളോളം തുടര്‍ന്ന ചികിത്സക്കിടയിലാണ് മരണപ്പെടുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ കെ പി ബിനീഷ ഹാജരാകും.


Keywords: Kerala, Kannur, News, BJP, Murder, Verdict, BJP activist Edacholy Preman murder case: Verdict on 22nd.