» » » » » » » » » » » » » അമിത് ഷായുടെ പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനം: കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം, മഴക്കെടുതി ഏറ്റവും രൂക്ഷമായിട്ടും കേന്ദ്രമന്ത്രി എത്തിയില്ല, സന്ദര്‍ശിച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമെന്നും പൊളിറ്റ് ബ്യൂറോ

ദില്ലി: (www.kvartha.com 12.08.2019) പ്രളയം ദുരന്തം വിതച്ച സംസ്ഥാനങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനത്തില്‍ നിന്ന് കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു.എന്നാല്‍ മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തില്‍ കേന്ദ്രമന്ത്രി എത്തിയില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.


ഞായറാഴ്ചയാണ് കര്‍ണാടകയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചത്. ബെലഗാവിയിലും മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കൊലാപൂര്‍ ജില്ലകളിലും അമിത് ഷാ വ്യോമനിരീക്ഷണം നടത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് സിപിഎം കുറ്റപ്പെടുത്തിയത്.

മഴക്കെടുതിയില്‍ ഇതുവരെ 72 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കുകയും 1639 വീടുകള്‍ തകരുകയും ചെയ്തു. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Flood, Kerala, Central Government, New Delhi, CPM, BJP, State, Karnataka, Maharashtra, Amit shah deliberately skip visit to flood affected kerala

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal