Follow KVARTHA on Google news Follow Us!
ad

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടി; നാട്ടുകാര്‍ ഓടിരക്ഷപ്പെട്ടു

മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും Malappuram, News, Rain, Natives, Trending, Kerala,
മലപ്പുറം: (www.kvartha.com 10.08.2019) മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടി. രക്ഷാപ്രവര്‍ത്തനം നിര്‍ത്തി, നാട്ടുകാരടക്കം ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് മറുഭാഗത്ത് ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

അതിനിടെ വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ബാണാസുര സാഗര്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നതാണു കഴിഞ്ഞ തവണ വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയത്. പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലീറ്റര്‍ വെള്ളം പുറത്തേക്ക്.

Again landslides in Kavalappara, Malappuram, News, Rain, Natives, Trending, Kerala

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനിയാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം നടത്തിവരികയാണ്. അതിനിടെ കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും ശനിയാഴ്ച ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Again landslides in Kavalappara, Malappuram, News, Rain, Natives, Trending, Kerala.