Follow KVARTHA on Google news Follow Us!
ad

പ്രളയമൊഴിഞ്ഞപ്പോള്‍ രോഗങ്ങളുടെ പെരുമഴക്കാലം; മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശമനമുണ്ടായി തുടങ്ങി. ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ്. പ്രളയശേഷം ജലജന്യ രോഗങ്ങളായ എലിപ്പനി, കോളറ, ടൈഫോയിഡ്, വയറുകടി Kochi, News, Kerala, Health, Drinking Water, Water, Flood
കൊച്ചി: (www.kvartha.com 20.08.2019) കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശമനമുണ്ടായി തുടങ്ങി. ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ്. പ്രളയശേഷം ജലജന്യ രോഗങ്ങളായ എലിപ്പനി, കോളറ, ടൈഫോയിഡ്, വയറുകടി എന്നീ രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ജലജന്യ രോഗങ്ങളെ തടയാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. നമുക്ക് ലഭ്യമാകുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം. കലക്കുവെള്ളം ഒരിക്കലും കുടിക്കരുത്. തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമായിരിക്കില്ലെന്ന കാര്യം ഓര്‍ക്കുക. രോഗകാരികളായേക്കാവുന്ന വൈറസ്, ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം ജലത്തില്‍ ഉണ്ടായേക്കാം. കൂടാതെ കൊതുക്, അട്ടകള്‍, വിരകള്‍ എന്നിവയുടെ കുഞ്ഞുങ്ങളും മുട്ടകളും വെള്ളത്തില്‍ ഉണ്ടായേക്കാം.

Kochi, News, Kerala, Health, Drinking Water, Water, Flood, After flood ensure water is safe to drink

വെള്ളം നല്ല പോലെ തിളപ്പിച്ചതിന് ശേഷമോ ക്ലോറിനേറ്റ് ചെയ്ത ശേഷമോ മാത്രം ഉപയോഗിക്കുക. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ചൂടകറ്റാനായി പച്ചവെള്ളം ചേര്‍ത്ത് കുടിക്കരുത്. വെള്ളം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മാത്രം കുടിക്കുക. വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ ക്ലോറിനേഷന്‍ തന്നെയാണ് ഏറ്റവും നല്ലത്. കാരണം ക്ലോറിനേഷന്‍ ഒരു ഫലപ്രദമായ അണു നശീകരണ മാര്‍ഗമാണ്. ജലത്തിലൂടെ പകരാന്‍ സാധ്യതയുള്ള ഏകദേശം എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാന്‍ ക്ലോറിനേഷന്‍ സഹായകമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Health, Drinking Water, Water, Flood, After flood ensure water is safe to drink