Follow KVARTHA on Google news Follow Us!
ad

വീണ്ടും ഓപ്പറേഷന്‍ ലോട്ടസ്; എഎപി എംഎല്‍എ കപില്‍ മിശ്രയും വനിതാ വിഭാഗം നേതാവും ബിജെപിയില്‍

എഎപി എംഎല്‍എ കപില്‍ മിശ്രയും വനിതാ വിഭാഗം നേതാവും ബിജെപിയില്‍ ചേര്‍ന്നു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ News, National, BJP, AAP, New Delhi, MLA, Prime Minister, Narendra Modi, AAP MLA and womens leader Joined in BJP
ന്യൂഡല്‍ഹി: (www.kvartha.com 17.08.2019) എഎപി എംഎല്‍എ കപില്‍ മിശ്രയും വനിതാ വിഭാഗം നേതാവും ബിജെപിയില്‍ ചേര്‍ന്നു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ മുന്‍ അംഗവും സ്പീക്കര്‍ അയോഗ്യനാക്കിയ എംഎല്‍എയുമാണ് കപില്‍ മിശ്ര. കപില്‍ മിശ്രക്കൊപ്പം ബിജെപിയിലെത്തിയത് വനിത വിഭാഗം നേതാവ് റിച്ച പാണ്ഡേയാണ്.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ ഡല്‍ഹി വിഭാഗം നേതാവ് മനോജ് തിവാരിയും മറ്റു നേതാക്കളും കപില്‍ മിശ്രയേയും റിച്ച പാണ്ഡേയേയും സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ എത്തിയിരുന്നു.

കപില്‍ മിശ്രയേയും റിച്ച പാണ്ഡേയേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് അനുസൃതമായി അവര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു പറഞ്ഞു. ദീന്‍ ദയാല്‍ ഉപാധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ പ്രത്യയശാസ്ത്രങ്ങളെ ഇവര്‍ പിന്തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

News, National, BJP, AAP, New Delhi, MLA, Prime Minister, Narendra Modi,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, BJP, AAP, New Delhi, MLA, Prime Minister, Narendra Modi, AAP MLA and womens leader Joined in BJP