Follow KVARTHA on Google news Follow Us!
ad

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ത്രിവര്‍ണ്ണപതാകയുയര്‍ത്തി; രാജ്യത്ത് 73ആം സ്വാതന്ത്രദിനാഘോഷത്തിന് തുടക്കമായി

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിതോടെ National, New Delhi, News, Prime Minister, National Flag, Independence days, 73rd Independence day; PM Modi hoisted national flag in Red Fort
ന്യൂഡല്‍ഹി: (www.kvartha.com 15.08.2019) ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിതോടെ രാജ്യത്ത് 73ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി സ്വീകരിച്ചു. ഇതിനുശേഷമാണ് പതാകയുയര്‍ത്തിയത്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദഹം പറഞ്ഞു. അനുച്ഛേദം 370 ഒഴിവാക്കിയതോടെ കശ്മീരില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Prime Minister, National Flag, Independence days, 73rd Independence day; PM Modi hoisted national flag in Red Fort