Follow KVARTHA on Google news Follow Us!
ad

മന്ത്രിയുടെയും എസ്പി യുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രിയുടെയും എസ്പി യുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു Kollam, News, Politics, Suspension, Police, Vehicles, Allegation, Kerala,
കൊല്ലം: (www.kvartha.com 16.08.2019) മന്ത്രിയുടെയും എസ്പി യുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മയ്യത്തുംകരയിലാണ് സംഭവം.

പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്പി ആര്‍. ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ പെട്ട് 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്.

3 policemen suspended for duty issues, Kollam, News, Politics, Suspension, Police, Vehicles, Allegation, Kerala

ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യൂദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്‌പെന്‍ഡ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 policemen suspended for duty issues, Kollam, News, Politics, Suspension, Police, Vehicles, Allegation, Kerala.