Follow KVARTHA on Google news Follow Us!
ad

സിംബാവെ ക്രിക്കറ്റിന് ഐസിസിയുടെ വിലക്ക്; സ്വതന്ത്രമായി മുന്നോട്ട് പോവേണ്ട ക്രിക്കറ്റ് ബോര്‍ഡ് പ്രവര്‍ത്തിച്ചത് ഐസിസിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി, അംഗത്വം നഷ്ടമായതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനാവില്ല

സിംബാവെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കാന്‍ ലണ്ടനില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചു. ക്രിക്കറ്റ് ബോര്‍ഡില്‍ World, News, Sports, Cricket, London, ICC, Suspension, zimbabwe cricket team suspended from ICC Tournaments
ലണ്ടന്‍: (www.kvartha.com 19.07.2019) സിംബാവെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കാന്‍ ലണ്ടനില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചു. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാവെ സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് സിംബാവെ ക്രിക്കറ്റ് ബോര്‍ഡ് പ്രവര്‍ത്തിച്ചത്. ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോവേണ്ടത്. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.


ഐസിസി ഭരണഘടനയുടെ ലംഘനമാണ് സിംബാബ്വെയില്‍ നടന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. സിംബാബ്വെയില്‍ ക്രിക്കറ്റ് തുടരണമെന്ന് ഐസിസിക്ക് ആഗ്രഹമുണ്ട്.

എന്നാല്‍ അത് ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഐസിസി ടൂര്‍ണമെന്റിലും സിംബാബ്വെയ്ക്ക് കളിക്കാന്‍ കഴിയില്ല. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Cricket, London, ICC, Suspension, zimbabwe cricket team suspended from ICC Tournaments