Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തു; 2 പ്രവാസികളെ അബുദാബി പോലീസ് പിടികൂടി; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് പ്രവാസികളെ അബുദാബി Abu Dhabi, News, UAE, Gulf, World, Arrested, Crime, Criminal Case, Police, Video,
അബുദാബി: (www.kvartha.com 14.07.2019) യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് പ്രവാസികളെ അബുദാബി പോലീസ് പിടികൂടി. അല്‍ഐനിലെ ഫാമില്‍ 37 ചെടികളാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. പിടിയിലായവര്‍ രണ്ട് പേരും ഏഷ്യക്കാരാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

അല്‍ ഐനിലെ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇടപാടുകാര്‍ക്ക് ഇവിടെ നിന്ന് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതായുള്ള വിവരമാണ് ലഭിച്ചത്. പ്രധാനമായും യുവാക്കളായിരുന്നു ഇവിടെ എത്തിയിരുന്നത്.

Video: Police arrest drug dealers growing cannabis in UAE, Abu Dhabi, News, UAE, Gulf, World, Arrested, Crime, Criminal Case, Police, Video

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇവിടെ എത്തുന്നവരുടെയും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇടപാടുകാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഫാമില്‍ പ്രത്യേക മുറി പോലും സജ്ജീകരിച്ചിരുന്നു.

നീക്കങ്ങളെല്ലാം മനസിലാക്കിയതോടെ പ്രോസിക്യൂഷന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയശേഷം കഴിഞ്ഞദിവസം അബുദാബി പോലീസ് സംഘം ഫാമില്‍ റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ് കൃഷി നടത്തിയിരുന്ന രണ്ട് പേരെയും അവിടെവെച്ചുതന്നെ പിടികൂടി. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

'മരണത്തിന്റെ കൃഷിസ്ഥലം' എന്നാണ് വീഡിയോയില്‍ ഫാമിനെ വിശേഷിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പണം മാത്രം ലക്ഷ്യമിട്ട് യുവാക്കളെ മരണത്തിലേക്ക് തള്ളിവിടുന്നവരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

പോലീസ് പുറത്തുവിട്ട വീഡിയോ...

View this post on Instagram

شرطة أبوظبي تقبض على شخصين بتهمة زراعة "القنب الهندي" . . قبضت #شرطة_أبوظبي على شخصين من الجنسية الآسيوية بتهمة زراعة 37 شجرة #القنب_الهندي في إحدى  المزارع ب #مدينة_العين بعملية أطلق عليها اسم عملية "مزرعة الموت". وكانت وردت لشرطة أبوظبي معلومات تفيد بقيام أحد الأشخاص من الجنسية الآسيوية بزراعة نبات #القنب_الهندي في أحد المزارع وتجهيز غرفة لتعاطي وترويج #المواد_المخدرة. وأجرت الشرطة تحرياتها للتأكد من صحة ماورد اليها ومراقبة الشخص الذي وردت بشأنه المعلومات ،من قبل فريق عمل تم تشكيله لهذه الغاية . واتخذت الإجراءات القانونية اللازمة لضبط " الهدف "بعد  تحديد موقع المزرعة وتنفيذ العملية من قبل فريق العمل ومداهمة المزرعة والقبض عليهم . ودعت  #شرطة_أبوظبي إلى التعاون مع عناصر الشرطة في التصدي للمخدرات، وملاحقة مروجيها ومتعاطيها ، حاثة #أفراد_المجتمع على عدم التردد في الإبلاغ عن أية تصرفات تثير شكوكهم بالاتصال على 999 في مركز #القيادة والتحكم أو #بدالةأمان ‪8002626‬ . #في_أبوظبي #InAbuDhabi #أبوظبي_أمن_وسلامة ‎‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي#الإعلام_الأمني ‎‏#UAE #AbuDhabi #ADPolice ‎‏#ADPolice_news ‎‏#security_media
A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video: Police arrest drug dealers growing cannabis in UAE, Abu Dhabi, News, UAE, Gulf, World, Arrested, Crime, Criminal Case, Police, Video.