Follow KVARTHA on Google news Follow Us!
ad

മുസ്ലീങ്ങള്‍ക്ക് 50 വിവാഹവും 1050 കുട്ടികളുമാകാം ; ഇതിനെ പാരമ്പര്യം എന്നല്ല മൃഗീയവാസന എന്നാണ് വിളിക്കേണ്ടത്; ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍

മുസ്ലീം സമുദായത്തിനെതിരെയുള്ള ബിജെപി എംഎല്‍എയുടെ പ്രസ്താവന News, Religion, BJP, Politics, Controversy, Muslim, Children, National,
ബാലിയ: (www.kvartha.com 15.07.2019) മുസ്ലീം സമുദായത്തിനെതിരെയുള്ള ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍. ഹിന്ദുത്വത്തിന് കേടു പറ്റാതിരിക്കാന്‍ ഹിന്ദു ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളെ വരെ സൃഷ്ടിക്കണമെന്ന പ്രസ്താവന നടത്തി കഴിഞ്ഞവര്‍ഷം വിവാദത്തില്‍പെട്ട ബാലിയയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗാണ് ഇത്തവണയും വിവാദത്തില്‍പെട്ടിരിക്കുന്നത്.

എല്ലാ ദമ്പതികള്‍ക്കും ഏറ്റവും കുറഞ്ഞത് അഞ്ച് കുട്ടികള്‍ വീതമെങ്കിലും വേണമെന്നത് എല്ലാ ആത്മീയ ഗുരുക്കന്മാരും പറയുന്ന കാര്യമാണ്. എങ്കിലേ ഇന്ത്യയില്‍ ഹിന്ദുത്വത്തിന് അസ്ഥിത്വമുണ്ടാകൂ എന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

UP: Muslims having multiple wives, children animalistic, says BJP MLA, News, Religion, BJP, Politics, Controversy, Muslim, Children, National

അനേകം ഭാര്യമാരും അനേകം കുട്ടികളുമെന്ന മുസ്ലീം സമുദായത്തിന്റെ രീതിയെ മൃഗീയത എന്ന് വിശേഷിപ്പിക്കണമെന്ന പരാമര്‍ശമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. '' മുസ്ലീം മതത്തില്‍ ആള്‍ക്കാര്‍ക്ക് 50 ഭാര്യമാരെ വരെ സ്വീകരിച്ചാലും അതില്‍ 1050 കുട്ടികള്‍ ഉണ്ടായാലും കുഴപ്പമില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഇതിനെ ഒരു പാരമ്പര്യമായി കണക്കാക്കാന്‍ കഴിയില്ല. പകരം മൃഗീയ വാസന എന്ന് പറയേണ്ടി വരും. സാധാരണ ഒരു സമൂഹത്തില്‍ രണ്ടോ നാലോ കുട്ടികള്‍ എന്നതാണ് രീതി'' എന്നുമായിരുന്നു എംഎല്‍എ യുടെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP: Muslims having multiple wives, children animalistic, says BJP MLA, News, Religion, BJP, Politics, Controversy, Muslim, Children, National.