» » » » » » » » » » പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ്; ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

കണ്ണൂര്‍ : (www.kvartha.com 11.07.2019) കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സാജന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

സാജന്റെ പേരിലുള്ള ഒരു സിം കാര്‍ഡിലേയ്ക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന 2400 കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഈ സിംകാര്‍ഡ് ഉപയോഗിച്ചിരുന്നത് സാജനല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30 നും പുലര്‍ച്ചെ ഒരു മണിക്കും ഇടയിലാണ് ഈ ഫോണിലേയ്ക്ക് കോളുകള്‍ ഏറെയും വന്നിരുന്നത്.

Twist in Pravasi businessman Sajan suicide death, Kannur, News, Trending, Suicide, Politics, Probe, Phone call, Kerala

ഒരേ നമ്പരില്‍ നിന്നു തന്നെയാണ് കോളുകള്‍ വന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ നമ്പരിന്റെ ഉടമയില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതോടെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി കിട്ടിയില്ല എന്ന കാരണം കൊണ്ടു മാത്രമല്ല സാജന്‍ ജീവനൊടുക്കിയതെന്നും മറ്റു ചില പ്രശ്നങ്ങളും സാജനെ അലട്ടിയിരുന്നുവെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.

കേസില്‍ മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ നടന്ന അന്വേഷണത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് എതിരെയോ സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയോ കേസെടുക്കാന്‍ തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Twist in Pravasi businessman Sajan suicide death, Kannur, News, Trending, Suicide, Politics, Probe, Phone call, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal