Follow KVARTHA on Google news Follow Us!
ad

'ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാവും'; 'ഞാനും മലാല', ഒരു ഓര്‍മപ്പെടുത്തല്‍

ജൂലൈ 12 സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ ജന്മദിനം. ഈ ദിനമാണ് നാം മലാലദിനമായി ആചരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍Islamabad, News, World, school, attack, hospital, Treatment
ഇസ്ലാമാബാദ്: (www.kvartha.com 12.07.2019) ജൂലൈ 12 സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ ജന്മദിനം. ഈ ദിനമാണ് നാം മലാലദിനമായി ആചരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന യുവജനസമ്മേളനത്തില്‍ നടന്ന മലാലയുടെ പ്രസംഗത്തിലെ പ്രസിദ്ധമായ വാക്ക് അതെന്നും പ്രതിഫലിച്ചു നില്‍ക്കുകയാണ് ലോകത്തിന്റെ ചുമരുകളില്‍, 'ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാവും'.

2009 ഒക്ടോബര്‍ 12നാണ് നാം തിരിച്ചറിയുന്നത് നന്മയും സഹജീവി സ്‌നേഹവും നിറഞ്ഞ പെണ്‍കുട്ടിയെ. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്  അന്ന് 12 വയസ് മാത്രം പ്രായമുണ്ടായിരുന്ന
മലാല താലിബാന്റെ ആക്രമണത്തിന് ഇരയായി. സ്‌കൂള്‍ കഴിഞ്ഞ് സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസിനുള്ളിലെ മുഴുവന്‍ കുട്ടികളോട് അയാള്‍ ചോദിച്ചു. 'നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കില്‍ നിങ്ങളെല്ലാവരേയും ഞാന്‍ വെടിവെച്ചുകൊല്ലും' അവസാനം അയാള്‍ മലാലയെ കണ്ടെത്തുകയും കൈയ്യെത്തും ദൂരത്തു നിന്നും അയാള്‍ നിറയൊഴിക്കുകയും ചെയ്തു.

Islamabad, News, World, school, attack, hospital, Treatment, Today Malala Day

ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം മലാല ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ കിടന്നു. ഡോക്ടര്‍മാര്‍ വെടിയുണ്ട പുറത്തെടുത്തു. ക്രമേണ അവള്‍ സുഖം പ്രാപിച്ചുവരികയായിരുന്നു. മരണത്തെ അതിജീവിച്ച് അവള്‍ ജീവിതത്തിലേക്ക് തിരിച്ചു കേറി. ഐ ആം മലാല(ഞാന്‍ മലാല) എന്ന പുസ്തകത്തിലൂടെയാണ് അവളുടെ നന്മ, സഹജീവി സ്‌നേഹം, അതിജീവനമെല്ലാം പുറംലോകമറിയുന്നത്.

Islamabad, News, World, school, attack, hospital, Treatment, Today Malala Day

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2015ല്‍ മലാല യൂസഫ്സായി സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹയാകുകയായിരുന്നു. മാത്രമല്ല, നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മലാലയാണ്. 2015ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതായിരുന്നു 'ഞാനും മലാല'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Islamabad, News, World, school, attack, hospital, Treatment, Today Malala Day