Follow KVARTHA on Google news Follow Us!
ad

14കാരായ 4 വിദ്യാര്‍ത്ഥികള്‍ പതിവായി ക്ലാസ് കട്ടുചെയ്ത് മുങ്ങുന്നു; കാരണം തിരക്കിയപ്പോള്‍ നാടുവിടാന്‍ശ്രമം; മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി

പതിവായി ക്ലാസില്‍ മുടങ്ങുന്നതിന്റെ കാരണം തിരക്കിയതിന് നാടുവിടാന്‍ ശ്രമിച്ച നാലു News, Local-News, Education, school, Students, Missing, Police, Complaint, Railway, Kerala,
കൊരട്ടി: (www.kvartha.com 12.07.2019) പതിവായി ക്ലാസില്‍ മുടങ്ങുന്നതിന്റെ കാരണം തിരക്കിയതിന് നാടുവിടാന്‍ ശ്രമിച്ച നാലു വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ക്കുള്ളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായി ഇടപെടലിനെ തുടര്‍ന്നാണ്് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹൈസ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം . 14 വയസുള്ളവരാണ് നാടുവിടാന്‍ ശ്രമിച്ച നാലുപേരും. പതിവായി സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ഇവരോട് കാരണം തിരക്കിയിരുന്നു. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരിക്കുമെന്ന ധാരണയില്‍ സ്‌കൂള്‍ വിട്ട ശേഷം കുട്ടികളില്‍ ഒരാളൊഴികെയുള്ളവര്‍ വീടുകളിലേക്ക് പോയില്ല.

Thrissur police founded children who tried to escape from home, News, Local-News, Education, School, Students, Missing, Police, Complaint, Railway, Kerala

വീട്ടിലേക്കു പോയ വിദ്യാര്‍ത്ഥി യൂണിഫോം മാറ്റിയശേഷം മറ്റു മൂന്നു പേര്‍ക്കുള്ള വസ്ത്രങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നെടുത്ത് ബാഗിലാക്കി കൊണ്ടു വരികയും ചെയ്തു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് വസ്ത്രങ്ങള്‍ മാറിയ മൂവരും ഇരുട്ടിയതോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തി ട്രെയിന്‍ വരുന്നതും കാത്തിരുന്നു.

കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ അധ്യാപകരെ വിളിച്ച് കാര്യം തിരക്കി. എന്നാല്‍ രാത്രി വൈകുവോളവും കുട്ടികളെ കാണാതായതോടെ പേടിയോടെ രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും, ജനപ്രതിനിധികളും സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാത്രി 11. 30ന് വിദ്യാര്‍ത്ഥികളെ പോലീസ് കണ്ടെത്തുമ്പോള്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളില്‍ നിന്നും പുസ്തകങ്ങളും യൂണിഫോമും 2,000 രൂപയും കണ്ടെത്തി. സ്റ്റേഷനില്‍ നിറുത്തുന്ന ട്രെയിന്‍ ഏതായാലും അതില്‍ കയറി നാടുവിടാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പോലീസ് പറയുന്നു.

തുടര്‍ന്ന് സ്നേഹപൂര്‍വം പോലീസ് വിദ്യാര്‍ഥികളെ തിരികെ വിളിച്ചതോടെയാണ് വീടുകളിലേക്ക് തിരിച്ചില്ലെന്ന തീരുമാനത്തില്‍ നിന്നും ഇവര്‍ പിന്മാറിയത്. നാടുവിടാന്‍ ഒരുങ്ങിയ വിദ്യാര്‍ഥികളെ യാതൊരു അപായവും കൂടാതെ തിരികെയേല്‍പ്പിച്ച പോലീസ് സംഘത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അഭിനന്ദനവുമായെത്തി.

വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കുന്നതോടൊപ്പം പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പിന്തുണ നല്‍കുവാനും തീരുമാനിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ രാമു ബാലചന്ദ്ര ബോസ്, സ്പെഷല്‍ ബ്രാഞ്ച് സംഘാംഗങ്ങളായ അന്‍വര്‍ സാദത്ത്, മുരുകേഷ് കടവത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മഫ്തിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. സഞ്ചരിച്ചത് സ്വകാര്യ വാഹനത്തിലും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thrissur police founded children who tried to escape from home, News, Local-News, Education, School, Students, Missing, Police, Complaint, Railway, Kerala.