Follow KVARTHA on Google news Follow Us!
ad

തലശ്ശേരിയില്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ പിടിലായവര്‍ രാഷട്രീയ ക്വട്ടേഷന്‍ സംഘങ്ങള്‍

സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ പിടിയിലായവര്‍ നേരത്തെ രാഷ്ട്രീയ അക്രമസംഭവങ്ങളില്‍ News, Kannur, Kerala, RSS, Police, Robbery, Investigation, CCTV
കണ്ണൂര്‍:(www.kvartha.com 14/07/2019) സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ പിടിയിലായവര്‍ നേരത്തെ രാഷ്ട്രീയ അക്രമസംഭവങ്ങളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ്. കൊലപാതക ശ്രമമുള്‍പ്പെടെയുള്ള കേസിലെ പ്രതികളായ ഇവര്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചുവരികെയാണ് കവര്‍ച്ചയിലേക്ക് കൂടുമാറിയത്. കേസിലെ മുഖ്യപ്രതിയായ തൊക്കിലങ്ങാടിയിലെ വി കെ രഞ്ജിത്ത് നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് സിപിഎമ്മിലേക്ക് കൂടുമാറിയ ഇയാള്‍ അവിടെയും അക്രമസംഭവങ്ങളില്‍ പങ്കാളിയായി. ഇതിനിടെയിലാണ് തലശ്ശേരി താലൂക്കിലെ മറ്റു രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളുമായി ഒത്തുചേര്‍ന്ന് കുഴല്‍പ്പണ തട്ടിപ്പറി സംഭവങ്ങളിലും സ്വര്‍ണവ്യാപാരികളെ അക്രമിക്കുന്ന കേസിലും ഉള്‍പ്പെട്ടത്.

News, Kannur, Kerala, RSS, Police, Robbery, Investigation, CCTV,Thalashery Gold robbery case: Political quotation teams behind the incident


തലശ്ശേരി നഗരത്തില്‍ സ്വര്‍ണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശിയെ തലക്കടിച്ചുവീഴ്ത്തി തങ്കക്കട്ടി കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് യുവാക്കളും ഈ റാക്കറ്റിന്റെ കണ്ണികളാണെന്നാണ് പോലീസ് വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.

കൂത്തുപറമ്പ് പാലാപ്പറമ്പ് കൈലാസത്തില്‍ സോനു എന്ന സ്വരലാല്‍ (32), തൊക്കിലങ്ങാടി കല്ലുള്ളകണ്ടിയില്‍ ധ്വനി ഹൗസില്‍ വി കെ രഞ്ജിത്ത് (25), സഹായിയായ പൂക്കോട് റോഡ് സ്വദേശി ജസീല മന്‍സിലില്‍ ടി അഫ്‌സല്‍ (31) എന്നിവരെയാണ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

കവര്‍ച്ചക്കായി ബൈക്കിലെത്തിയ മൂന്നാമനായ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ഫിറോസ് ഹൗസില്‍ റമീസിനെ (26) ഇതുവരെയും പിടികൂടിയിട്ടില്ല. സ്വരലാലിനെയും രഞ്ജിത്തിനെയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അഫ്‌സലാണ് കവര്‍ച്ചയ്ക്കിരയായ വ്യാപാരിയായ ശ്രീകാന്ത് കദമിനെ കാണിച്ചുകൊടുത്തത്. സംഭവത്തിന്റെ തലേദിവസം അഫ്‌സല്‍ വ്യാപാരിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഫ്‌സലിനെ അന്വേഷണസംഘം വീട്ടിലെത്തി അറസ്റ്റുചെയ്തത്.

മറ്റു പ്രതികളെ പിടികൂടാന്‍വേണ്ടി അന്വേഷണസംഘം രണ്ടുതവണ ബംഗളൂരുവില്‍ പോയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കോഴിക്കോട്ടുണ്ടെന്ന് വിവരം ലഭിച്ചത്. കൊള്ളയടിച്ച തൊണ്ടിമുതലായ തങ്കക്കട്ടി ഇവരില്‍ നിന്ന് കണ്ടെടുത്തു. തങ്കക്കട്ടി വില്‍ക്കാനുള്ള തയാറെടുപ്പിനിടെയാണ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് ഇവരെ വലയിലാക്കിയത്.

കഴിഞ്ഞ ആറിനായിരുന്നു എ വി കെ നായര്‍ റോഡിലെ സോനാ ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയുമായ ശ്രീകാന്ത് കദമിനെ ബൈക്കിലെത്തിയ മൂവര്‍ സംഘം മേലൂട്ട് മഠപ്പുരയ്ക്കു സമീപം ആക്രമിച്ച് 562 ഗ്രാം തങ്കക്കട്ടി കൊള്ളയടിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. റമീസിനെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, RSS, Police, Robbery, Investigation, CCTV,Thalashery Gold robbery case: Political quotation teams behind the incident