Follow KVARTHA on Google news Follow Us!
ad

ഇന്‍സ്റ്റഗ്രാമില്‍ ഹാക്കിംങ്ങ് സാധ്യത; അക്കൗണ്ടുകളില്‍ നിന്ന് അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് കണ്ടെത്തി, ഗുരുതര സുരക്ഷാ വീഴ്ചയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ യുവാവിന് വന്‍ തുക സമ്മാനം

ഇന്‍സ്റ്റഗ്രാമില്‍ ഹാക്കിംങ്ങ് സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് സ്വദേശി കണ്ടെത്തി. അക്കൗണ്ടുകളില്‍ നിന്ന് അനുവാദമില്ലാതെ വിവരങ്ങള്‍ News, World, New Delhi, Tamilnadu, Media, Hackers, Technology, tamilnadu youth found mistake in instagram which may lead to hacking accounts
ദില്ലി: (www.kvartha.com 19.07.2019) ഇന്‍സ്റ്റഗ്രാമില്‍ ഹാക്കിംങ്ങ് സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് സ്വദേശി കണ്ടെത്തി. അക്കൗണ്ടുകളില്‍ നിന്ന് അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നും ചൈന്നൈയില്‍ താമസിക്കുന്ന സുരക്ഷാ ഗവേഷകനായ ലക്ഷ്മണ്‍ മുത്തയ്യ ചൂണ്ടിക്കാട്ടി. ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ ലക്ഷ്മണ്‍ മുത്തയ്യക്ക് ഇന്‍സ്റ്റാഗ്രാം അധികൃതര്‍ 20 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു.


വ്യക്തികളുടെ അനുവാദമില്ലാതെ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നതിലൂടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമിലെ തകരാര്‍ കണ്ടെത്തിയതിന് 30,000 യുഎസ് ഡോളര്‍ അതായത് 20,64,645 രൂപയാണ് ലക്ഷ്മണ്‍ മുത്തയ്യക്ക് ഇന്‍സ്റ്റാഗ്രാം അധികൃതര്‍ പ്രതിഫലമായി നല്‍കിയത്.

പാസ്‌വേഡ് റീസെറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന റിക്കവറി കോഡ് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, New Delhi, Tamilnadu, Media, Hackers, Technology, tamilnadu youth found mistake in instagram which may lead to hacking accounts