Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; മുഖ്യപ്രതികള്‍ പിടിയില്‍, ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പര്‍ കെട്ടുകള്‍, എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പോലീസ് പിടിച്ചെടുത്തു, പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതിനെ കുറിച്ചുള്ള വിവാദം കൊഴുക്കുന്നു, പിഎസ്‌സി യോഗം ചര്‍ച്ച ചെയ്യും

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ Thiruvananthapuram, News, Kerala, SFI, Murder Attempt, Case, Arrest, PSC, Rank, Students, University
തിരുവനന്തപുരം: (www.kvartha.com 15.07.2019) യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ കന്റോണ്‍മെന്റ് പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും ഞായറാഴ്ച തിരുവനന്തപുരം കേശവദാസപുരത്ത് നിന്നുമാണ് പിടിയിലായത്. കേശവദാസപുരത്ത് എത്തിയ രണ്ടുപേരും കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ പോകാന്‍ ശ്രമിക്കവേയാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറുപേര്‍ പിടിയിലായി എന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ കേസിലെ പ്രതികളായ ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.

Thiruvananthapuram, News, Kerala, SFI, Murder Attempt, Case, Arrest, PSC, Rank, Students, University, SFI activists arrested in Thiruvananthapuram university college conflict case

ഞായറാഴ്ച അര്‍ദ്ധരാത്രി പോലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും പരിശോധന നടത്തി. ഇവിടെ നിന്നും ഇരുമ്പുദണ്ഡുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തതായും ഡിസിപി ആദിത്യ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ കണ്ടെത്തിയിരുന്നു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് കൗണ്‍സില്‍ യോഗം തിങ്കളാഴ്ച ചേരാനിരിക്കുകയാണ്. കേസിലെ പ്രതികളായ വിദ്യാര്‍ഥികളെ പുറത്താക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കും. പ്രതികള്‍ പോലീസ് നിയമനത്തിനുള്ള പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതിനെ കുറിച്ചുള്ള വിവാദം കൊഴുക്കുകയാണ്. തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം ഇത് ചര്‍ച്ച ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, SFI, Murder Attempt, Case, Arrest, PSC, Rank, Students, University, SFI activists arrested in Thiruvananthapuram university college conflict case