Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ പ്രാര്‍ത്ഥനാസമയങ്ങളില്‍ കടകള്‍ അടച്ചുപൂട്ടേണ്ടതില്ല; കച്ചവട സ്ഥാപനങ്ങളെ ഇനി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, കച്ചവട-വാണിജ്യ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷ

സൗദിയില്‍ പ്രാര്‍ത്ഥനാസമയങ്ങളില്‍ കടകള്‍ അടച്ചുപൂട്ടേണ്ടതില്ലെന്ന നിയമം പ്രാ Gulf, News, Saudi Arabia, Riyadh, World, Business, shop, Law, Saudi Arabia Set for 24-Hour Trading Amid Prayer Time Confusion
റിയാദ്: (www.kvartha.com 17.07.2019) സൗദിയില്‍ പ്രാര്‍ത്ഥനാസമയങ്ങളില്‍ കടകള്‍ അടച്ചുപൂട്ടേണ്ടതില്ലെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ചില കച്ചവട സ്ഥാപനങ്ങളെ ഇനി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും. ദൈനംദിന പ്രാര്‍ത്ഥനകള്‍ക്കായി കടകള്‍ അടച്ചുപൂട്ടണം എന്നുള്ള നിയമങ്ങള്‍ ഇതോടെ അവസാനിപ്പിക്കുകയാണ്.


ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ തീരുമാനത്തില്‍, ദിവസം മുഴുവന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ റെസ്റ്റോറന്റുകള്‍ക്കും കടകള്‍ക്കും നിശ്ചിത ഫീസ് ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയം ചാര്‍ജ് നിര്‍ണ്ണയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്തെ ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Saudi Arabia, Riyadh, World, Business, shop, Law, Saudi Arabia Set for 24-Hour Trading Amid Prayer Time Confusion