» » » » » » » » » » തനിക്കും കുടുംബത്തിനുമെതിരെ പാര്‍ട്ടി അപവാദപ്രചാരണം നടത്തുന്നു; ഭര്‍ത്താവ് പോയ വഴിയില്‍ മക്കളെയും കൊണ്ട് തനിക്കും പോകേണ്ടിവരുമെന്ന് സാജന്റെ ഭാര്യ ബീന

കണ്ണൂര്‍: (www.kvartha.com 14.07.2019) തനിക്കും കുടുംബത്തിനുമെതിരെ പാര്‍ട്ടി അപവാദപ്രചാരണം നടത്തുന്നുവെന്നും ഇതുതുടര്‍ന്നാല്‍ ഭര്‍ത്താവ് പോയ വഴിയില്‍ മക്കളെയും കൊണ്ട് തനിക്കും പോകേണ്ടിവരുമെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാന്‍ വൈകിയതുകൊണ്ടല്ല, കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും ഇത് സൂചിപ്പിക്കുന്ന ഫോണ്‍കാള്‍ രേഖകള്‍ പോലീസിനു കിട്ടിയെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇല്ലാക്കഥയുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് അവരുടെ ശ്രമം. മകള്‍ പോലീസിനോടു പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്.

Sajan's  wife Beena against CPM, Kannur, News, Trending, Suicide, CPM, Politics, Allegation, Kerala

മകന്‍ ഉപയോഗിച്ചിരുന്ന ഫോണിലെ വിളികളുടെ പേരിലാണ് എനിക്കെതിരെ ഇപ്പോഴത്തെ അപവാദം. സാജന്‍ ജീവനൊടുക്കിയ ദിവസം വീട്ടില്‍ വഴക്കുണ്ടായിട്ടില്ല. മകള്‍ അങ്ങനെ മൊഴി നല്‍കിയിട്ടുമില്ല. സാജന്‍ ആരുമായും വഴക്കിടുന്ന പ്രകൃതക്കാരനല്ല. സമാധാനത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്.

പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ത്തന്നെ സാജന്‍ ആത്മഹത്യ ചെയ്യില്ലെന്ന് എനിക്കും കുട്ടികള്‍ക്കും ഉറപ്പാണ്. എന്തു കാരണമുള്ള പക തീര്‍ക്കലാണ് ഇതെന്ന് അറിയില്ല. സാജന്‍ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതിരിക്കുമ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരം മാനസിക പീഡനം.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുമ്പോള്‍ മാനസികമായി തളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ചേട്ടന്‍ (സാജന്‍) പോയ പാതയില്‍ താനും മക്കളും പോകും. തെറ്റായ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും. അപവാദ പ്രചാരകര്‍ തന്റെ മക്കളുടെ ഭാവി ഓര്‍ക്കണമെന്നും സാജന്റെ ഭാര്യ ബീന പറഞ്ഞു.

പാര്‍ട്ടിയെ വല്ലാതെ സ്‌നേഹിച്ച വ്യക്തിയായിരുന്നു സാജന്‍. കേസ് അന്വേഷണം ശരിയായ രീതിയിലാണെന്ന് തോന്നുന്നില്ലെന്നും ബീന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sajan's  wife Beena against CPM, Kannur, News, Trending, Suicide, CPM, Politics, Allegation, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal