» » » » » » » ഈ തന്ത്രങ്ങള്‍ നിങ്ങള്‍ക്ക് ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷയില്‍ 80ലധികം മാര്‍ക്കുകള്‍ നേടിത്തരും

തിരുവനന്തപുരം: (www.kvartha.com 12.07.2019) ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷയ്ക്ക് കുറച്ചു ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ പുതിയ വിഷയങ്ങളൊന്നും പഠിക്കാന്‍ ആരംഭിക്കരുത്. ഒപ്പം ഇതിനകം പഠിച്ച വിഷയങ്ങള്‍ക്കായി സമയം ചെലവഴിക്കുക. അതേപോലെ പഠനസാമഗ്രികള്‍ വായിക്കുക. ഈ നിര്‍ണായക സമയത്ത് ആര്‍ ആര്‍ ബി- എന്‍ ടി പി സി അടുത്തിരിക്കുമ്പോള്‍ പരീക്ഷയെ ഫലപ്രദമായ പഠിക്കുന്നതിനുള്ള സംവിധാനം നിങ്ങള്‍ പരിഷ്‌കരിക്കണം.

ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷ  ഉറപ്പായി വിജയിക്കണമെങ്കില്‍ ഓരോ വിദ്യാര്‍ത്ഥിയും അവസാന മാസത്തെ തയ്യാറെടുപ്പിന് പ്രാധാന്യം കൊടുക്കണം. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ പരിശീലിക്കുക. നിങ്ങളുടെ സ്വയം പഠനത്തില്‍ നിങ്ങള്‍ തയ്യാറാക്കിയ ക്ലാസ് കുറിപ്പുകള്‍ വായിക്കുക. ഈ അവസാന നിമിഷം തന്ത്രങ്ങള്‍ നിങ്ങളെ 80ലധികം മാര്‍ക്കുകള്‍ കരസ്ഥമാക്കാന്‍ സഹായിക്കും.


ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷക്ക് വേണ്ടിയുള്ള അവസാന നിമിഷ പരിശീലന തന്ത്രങ്ങള്‍

ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് നേടുന്നതിനുള്ള മികച്ച മാര്‍ഗം എന്തെന്നാല്‍ പരീക്ഷയുടെ പാഠ്യപദ്ധതിയും,  പരീക്ഷ രീതിയും നന്നായി അറിയണം. ഓര്‍മ്മിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് സമയം മാനേജ്‌മെന്റ്

താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. ഓരോ വിഭാഗത്തിലും തന്ത്രങ്ങള്‍ - നിങ്ങള്‍ക്ക് പരീക്ഷ ആദ്യതവണതന്നെ യോഗ്യത നേടണമെങ്കില്‍ പാഠ്യപദ്ധതി പഠിച്ചതിനുശേഷം ഏക ലക്ഷ്യത്തോടെ കുറച്ച് പരീക്ഷ തന്ത്രങ്ങളിലൂടെ പഠിക്കുക.

-പൊതുവായ ബുദ്ധിയും യുക്തിയും

Quantitative വിഭാഗം വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ മാര്‍ക്ക് നേടാന്‍ എളുപ്പമാണ്. ഉത്തരം നല്‍കുമ്പോള്‍ സൂക്ഷിക്കണം. ഓരോ നിര്‍ദേശങ്ങളും മനസിലാക്കി ചോദ്യങ്ങള്‍ വേഗം പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ അനാവശ്യമായ അനുമാനങ്ങള്‍ ഒന്നും നടത്തേണ്ടതില്ല.

-സംഖ്യ കഴിവ്

പരീക്ഷയുടെ ഏറ്റവും പ്രധാന മേഖല ഇതാണ്. ഇത് പരിഹരിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ചോദ്യങ്ങള്‍ നന്നായി വായിക്കുക,  തെറ്റുകള്‍ ഒഴിവാക്കുക. പ്രധാനപ്പെട്ട എല്ലാ സൂത്രവാക്യങ്ങളും പഠിക്കുക. ഒപ്പം ഹ്രസ്വകണക്കുകൂട്ടല്‍ തന്ത്രങ്ങളും. നിങ്ങള്‍ക്ക് ശക്തമായ അറിവുള്ള വിഷയങ്ങളില്‍ ആരംഭിച്ച തന്ത്രപരമായ ചോദ്യങ്ങളില്‍ കൂടുതല്‍ സമയം പാഴാക്കരുത്.

-പൊതു അവബോധം

ഏറ്റവും പുതിയ സംഭവങ്ങള്‍ നോക്കുക. ഒപ്പം നിലവിലെ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുക. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍  പരിശീലിക്കുക.

2. ടെസ്റ്റ് സീരീസ് പ്രാധാന്യം - ഈ അവസാന നിമിഷത്തില്‍ ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷ ടെസ്റ്റ് സീരീസിന്റെ മികച്ച ഉപയോഗം നടത്താന്‍ മറക്കരുത്. ഇതുവഴി മാര്‍ക്ക് വിതരണത്തെ കുറിച്ചും മനസിലാക്കാന്‍ സാധിക്കും.

മികച്ചതും പൂര്‍ണവുമായ ടെസ്റ്റ് സീരീസുകളില്‍ ചിലത് ഗ്രേഡ് ആപ്പ് സമാഹരിച്ചിരിക്കുന്നു. ഇത് പരീക്ഷയില്‍ ചോദിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളെ കുറിച്ചുള്ള പൂര്‍ണമായ ആശയം നേടാന്‍ നിങ്ങളെ സഹായിക്കും. ഒപ്പം അവര്‍ക്ക് 80ലധികം മാര്‍ക്ക് നേടാന്‍ സാധിക്കുന്ന RRB-NTPC free mock test നിങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കുകയും പരീക്ഷയിലെ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പിന്തുടരേണ്ട പ്രധാന ടിപ്പുകള്‍
-ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 നുള്ള നിങ്ങളുടെ തയ്യാറെടുപ്പില്‍ നിങ്ങള്‍ പഠിച്ച എല്ലാ പ്രധാന വിഷയങ്ങളും പരിഷ്‌കരിക്കുക.
-മുന്‍വര്‍ഷത്തെ ചോദ്യങ്ങളും മോക്ക് ടെസ്റ്റുകളും പരീക്ഷിച്ച് നിങ്ങളുടെ ദുര്‍ബലമായ പോയിന്റുകള്‍ രേഖപ്പെടുത്തി അത് ശരിയാക്കുക.
-പരീക്ഷയ്ക്ക് ഹാജരാകുന്നതിനു മുമ്പ് ഒരു തന്ത്രം ഉണ്ടാക്കി നിങ്ങളുടെ പേപ്പര്‍ ഏത് വിഭാഗത്തില്‍ നിന്ന് ആരംഭിക്കണമെന്ന് തീരുമാനിക്കുകയും സമയ പരിധി നിശ്ചയിച്ച് ഓരോ വിഭാഗത്തിന് വേണ്ടി നീക്കി വയ്ക്കുക.
-നെഗറ്റീവ് മാര്‍ക്കിംഗ് ഓര്‍ക്കണം, ഒപ്പം അനുമാനങ്ങള്‍ക്ക് പോകരുത്.
-ഒരു ചോദ്യം അറിയില്ലെങ്കില്‍ അതിന് സമയം കളയാതെ അടുത്ത ചോദ്യത്തിലേക്ക് നീങ്ങുക.
-പോസിറ്റീവ് ആയിരിക്കുകയും പരീക്ഷയിലുടെ നീളം ഒരേ മനോഭാവം നിലനിര്‍ത്തുകയും ചെയ്യുക.
-ഓര്‍ക്കുക പരീക്ഷയുടെ നില വളരെ ബുദ്ധിമുട്ടുള്ളവ ആയിരിക്കും പക്ഷേ നിങ്ങള്‍ക്ക് സുഖകരമായ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക.

ആര്‍ ആര്‍ ബി- എന്‍ ടി പി സി 2019 പരീക്ഷയ്ക്ക് പരിശീലിക്കുക. ഒരു വിഷയവും ആഴത്തില്‍ പഠിക്കരുത്, അവസാനനിമിഷം പുതിയ വിഷയങ്ങള്‍ പഠിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്കായി RRB NTPC 2019 സന്ദര്‍ശിക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Examination, Result, RRB NTPC Examination Preparation tricks. 

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal