Follow KVARTHA on Google news Follow Us!
ad

ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച പെന്‍ഷന്‍കാരന് ലഭിച്ചത് 2000 രൂപയുടെ കള്ളനോട്ട്; ട്രഷറിയില്‍ വിളിച്ചറിയിപ്പോള്‍ അതൊന്നും പരിശോധിക്കാന്‍ ഇവിടെ സംവിധാനമില്ലെന്നും ഒന്നും ചെയ്യാനാവില്ലെന്നും മറുപടി

ചവറ ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പലാണ് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചത്. എന്നാല്‍ ലഭിച്ചതുകയില്‍ 2000 രൂപയുടെ കള്ളനോട്ടുണ്ടെന്ന് Thiruvananthapuram, News, Kerala, Treasure, Black Money, Bank, Pension, Police, Enquiry, Complaint, Crime
തിരുവനന്തപുരം: (www.kvartha.com 15.07.2019) ചവറ ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പലാണ് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചത്. എന്നാല്‍ ലഭിച്ചതുകയില്‍ 2000 രൂപയുടെ കള്ളനോട്ടുണ്ടെന്ന് ആക്ഷേപം. വ്യാഴാഴ്ച കരുനാഗപ്പള്ളി സബ് ട്രഷറിയിലാണ് സംഭവം. സ്വന്തം അക്കൗണ്ടില്‍ നിന്ന് 3 ലക്ഷം രൂപ പിന്‍വലിച്ചപ്പോഴായിരുന്നു പെന്‍ഷന്‍കാരന് രണ്ടായിരത്തിന്റെ ഒരു കെട്ടും 500 ന്റെ രണ്ട് കെട്ടുമാണ് നല്‍കിയത്.

തുടര്‍ന്ന് പണവുമായി മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ എത്തിയപ്പോഴാണ് അധികൃതര്‍ 2000 ന്റെ കെട്ടില്‍ ഒരെണ്ണം കള്ളനോട്ടാണെന്ന വിവരം അറിയിച്ചത്. ബാങ്ക് അധികൃതര്‍ തന്നെ ട്രഷറിയില്‍ വിളിച്ചറിയിപ്പോള്‍ അതൊന്നും പരിശോധിക്കാന്‍ ഇവിടെ സംവിധാനമില്ലെന്നും ഒന്നും ചെയ്യാനാവില്ലെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയാല്‍ പോലീസിനെ വിവരമറിക്കുകയാണ് ചെയ്യുന്നതെന്നും എന്നാല്‍ ട്രഷറിയുടെ സീലുള്ളതിനാല്‍ നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.

Thiruvananthapuram, News, Kerala, Treasure, Black Money, Bank, Pension, Police, Enquiry, Complaint, Crime, Retired college principal got black money at treasury

കള്ളനോട്ട് തിരിച്ച് ട്രഷറിയില്‍ തന്നെ എത്തിച്ചുവെങ്കിലും അത് മാറി വേറെ നോട്ട് നല്‍കാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചു. കള്ളനോട്ടായി കിട്ടിയ പണം നഷ്ടപ്പെട്ട അവസ്ഥയിലാണ് പെന്‍ഷന്‍കാരന്‍. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് റിട്ട. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Treasure, Black Money, Bank, Pension, Police, Enquiry, Complaint, Crime, Retired college principal got black money at treasury