Follow KVARTHA on Google news Follow Us!
ad

തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് Jaipur, News, Local-News, Murder, Crime, Criminal Case, Police, Dead, Probe, National,
ജെയ്പൂര്‍: (www.kvartha.com 14.07.2019) തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ രാജ്സാമദ് ജില്ലയില്‍ ശനിയാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ എത്തിയ കുന്‍വാരിയ സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ ഗാനി (48) ആണ് കൊല്ലപ്പെട്ടത്.

കൈയേറ്റത്തെ കുറിച്ചുണ്ടായ തര്‍ക്കത്തിനിടെ ആള്‍ക്കൂട്ടം ഗാനിയെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗാനിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവം പോലീസ് ഡിപ്പാര്‍ട്‌മെന്റിനെ ഞെട്ടിച്ചിരിക്കയാണ്. ഇതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. നിരവധി ആള്‍ക്കൂട്ട അക്രമങ്ങള്‍ രാജസ്ഥാനില്‍ മുമ്പും നടന്നിട്ടുണ്ട്.

Police Constable Beaten To Death By Mob In Rajasthan, Jaipur, News, Local-News, Murder, Crime, Criminal Case, Police, Dead, Probe, National

റഘ്ബര്‍ ഖാന്‍ എന്ന 28കാരനെ കഴിഞ്ഞ വര്‍ഷം കാലിക്കടത്ത് ആരോപിച്ച് സമാനരീതിയില്‍ കൊലപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്തിന് ശേഷമായിരുന്നു അദ്ദേഹം മരിച്ചത്.

2017ല്‍ പെഹ്ലു ഖാന്‍ എന്നയാളും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പശുക്കടത്ത് ആരോപിച്ചായിരുന്നു കൊല നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത് വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police Constable Beaten To Death By Mob In Rajasthan, Jaipur, News, Local-News, Murder, Crime, Criminal Case, Police, Dead, Probe, National.