Follow KVARTHA on Google news Follow Us!
ad

സുപ്രീംകോടതി വിധി മലയാളത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സുപ്രീംകോടതി വിധി പ്രാദേശിക ഭാഷKerala, Thiruvananthapuram, News, Supreme Court of India, Malayalam, CM, Pinarayi vijayan, Pinarayi wrote letter to Chief Justice and law minister for publish SC orders in Malayalam
തിരുവനന്തപുരം: (www.kvartha.com 19.07.2019) സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാള ഭാഷയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്. ഇപ്പോഴത്തെ തീരുമാനം തിരുത്തണമെന്നും ഏറെ പാരമ്പര്യമുള്ള മലയാളത്തിലും വിധികള്‍ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും അയച്ച കത്തില്‍ വ്യക്തമാക്കി.

ഏഴ് പ്രാദേശിക ഭാഷകളില്‍ കൂടി സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിന്നു. എന്നാല്‍ ഇതില്‍ മലയാളം ഉള്‍പ്പെട്ടിട്ടില്ല. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തില്‍ തന്നെ മലയാളത്തെ ഉള്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.



ഏറെ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണ്. കേരളാ ഹൈക്കോടതി വിധികള്‍ മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വിധിപ്പകര്‍പ്പുകള്‍ ലഭ്യമാക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹമാണ്. വിധി സാധാരണക്കാര്‍ക്ക് കൂടി മനസിലാക്കാനും ഭാഷയുടെ അതിര്‍വരമ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന് ഇതുസംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.


Keywords: Kerala, Thiruvananthapuram, News, Supreme Court of India, Malayalam, CM, Pinarayi vijayan, Pinarayi wrote letter to Chief Justice and law minister for publish SC orders in Malayalam