» » » » » » ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ അക്രമത്തിന് ഇടമില്ല: പന്ന്യന്‍

കണ്ണൂര്‍:(www.kvartha.com 14/07/2019) ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജനപക്ഷത്താണെന്നും അവിടെ അക്രമത്തിന് ഇടമില്ലെന്നും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവും, സ്വാതന്ത്യ സമര സേനാനിയുമായിരുന്ന കെ എ കേരളീയന്റെ 25ാം ചരമവാര്‍ഷിക ദിനാചരണം ജന്മനാടായ ചെറുതാഴം മണ്ടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Kannur, Kerala, Pannyan Raveendran, Pannyan Raveendran on Left


ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും ഏറ്റെടുത്തും കൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വേരുറപ്പിച്ചത്. അത് തുടരാനും വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പോരാടാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടാകണം. മനുഷ്യന്‍ മനുഷ്യനായി ജീവിക്കാനാണ് കമ്യൂണിസം പഠിപ്പിക്കുന്നത്. മനുഷ്യനെ മൃഗതുല്യനാക്കുന്ന ഏതൊരു പ്രവര്‍ത്തനത്തിനും നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വലതുപക്ഷത്തിന്റെ ശൈലിയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാറ്റമുണ്ടാകുമ്പോള്‍ ഇടതുപക്ഷമെന്നത് ഇല്ലാതാകുന്നു. അധികാര വര്‍ഗ്ഗത്തിനും ഭൂപ്രഭുക്കന്മാര്‍ക്കും എതിരെ പോരാടി വേരൂന്നിയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ പോരാട്ടം തുടരണം. ഈ പോരാട്ടം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മൂല്യച്യുതി ഉണ്ടാകരുതെന്നും പന്ന്യന്‍ രവീന്ദന്‍ പറഞ്ഞു.

സി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ചെറുതാഴം പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് കേരളീയന്‍ സ്മാരക മന്ദിര സമിതി ഉപഹാരങ്ങള്‍ നല്‍കി. സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, കെ വി ബാബു, പി നാരായണന്‍, പവിത്രന്‍ കോത്തില എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Pannyan Raveendran, Pannyan Raveendran on Left 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal