Follow KVARTHA on Google news Follow Us!
ad

ട്രാഫിക് ലംഘനം നടത്തുന്ന വിരുതന്‍മാരുടെ ന്യായങ്ങള്‍ ഇനി വിലപ്പോകില്ല; സിഗ്‌നല്‍ ലൈറ്റ് പോസ്റ്റില്‍ മാത്രമല്ല റോഡിലും, നടപ്പിലാക്കുന്നത് സീബ്രാലൈനിലും സിഗ്‌നലുകള്‍ തെളിയുന്ന എല്‍ഇ ഡി സിഗ്‌നല്‍ സംവിധാനം, കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചു കടക്കുന്നവര്‍ക്കും ഏറെ പ്രയോജനകരം

ട്രാഫിക് ലംഘനം നടത്തുന്ന വിരുതന്‍മാരുടെ ന്യായങ്ങള്‍ ഇനി വിലപോകില്ല. ട്രാഫിക് പിടിക്കപ്പെട്ടാല്‍ സിഗ്‌നല്‍ ലൈറ്റ് കണ്ടില്ലെന്ന് News, Kerala, Auto & Vehicles, Traffic Law, Traffic, Thiruvananthapuram, Road, Vehicles, New Traffic System in Thiruvananthapuram
തിരുവനന്തപുരം: (www.kvartha.com 15.07.2019) ട്രാഫിക് ലംഘനം നടത്തുന്ന വിരുതന്‍മാരുടെ ന്യായങ്ങള്‍ ഇനി വിലപോകില്ല. ട്രാഫിക് പിടിക്കപ്പെട്ടാല്‍ സിഗ്‌നല്‍ ലൈറ്റ് കണ്ടില്ലെന്ന് പതിവ് പല്ലവി പാടുന്നവര്‍ക്ക് രക്ഷയില്ല. സിഗ്‌നല്‍ ലൈറ്റ് പോസ്റ്റില്‍ മാത്രമല്ല ഇനി റോഡിലും തെളിയും. സിഗ്‌നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം റോഡിലെ സീബ്രാലൈനിലും സിഗ്‌നലുകള്‍ തെളിയുന്ന എല്‍ഇ ഡി സിഗ്‌നല്‍ലൈറ്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. ഇതോടെ ഗതാഗതം സുഗമമാകും. ട്രാഫിക് ലംഘനം തടയാന്‍ ലക്ഷ്യമിട്ടാണ് ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുന്നത്.


തിരുവനന്തപുരത്ത് പട്ടം പ്ലാമൂട് ജംഗ്ഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ റോഡിലെ സീബ്രാ ലൈനിനോട് ചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സമീപത്തുള്ള ട്രാഫിക് ലൈറ്റില്‍ ചുവപ്പും പച്ചയും മഞ്ഞയും തെളിയുന്നതിനനുസരിച്ച് റോഡിലെ ഈ എല്‍ഇഡി ലൈറ്റും തെളിയും. രാത്രിയില്‍ അരകിലോമീറ്റര്‍ ദൂരെ നിന്ന് ഇത് ദൃശ്യമാകും. പകല്‍സമയത്ത് 300 മീറ്റര്‍ അകലെയും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡിലെ ഈ ലൈറ്റുകള്‍ കാണാനാകും.

ഈ അത്യാധുനിക സിഗ്‌നല്‍ ലൈറ്റ് തയ്യാറാക്കിയത് കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ട്രാഫിക് സിഗ്നല്‍ ഡിവിഷന്‍ ടീമിലെ സാങ്കേതിക വിദഗ്ധരാണ്. എട്ട് ടണ്‍ ഭാരം വരെ ഇതിന് താങ്ങാന്‍ കഴിയും. അരലക്ഷത്തോളം രൂപയാണ് ചെലവ്. യൂറി പൊളിത്തീനാണ് ലൈറ്റിന് മുകളിലെ ആവരണം. അപകടനിരക്ക് കുറയ്ക്കുന്നതിനും ഗതാഗത ബോധവത്കരണത്തിനുമാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചു കടക്കുന്നവര്‍ക്കുമൊക്കെ പുതിയ സംവിധാനം ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Auto & Vehicles, Traffic Law, Traffic, Thiruvananthapuram, Road, Vehicles, New Traffic System in Thiruvananthapuram