Follow KVARTHA on Google news Follow Us!
ad

കൊടുങ്ങല്ലൂരില്‍ അമിതവേഗതയില്‍ വരികയായിരുന്ന മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രികരായ അമ്മയും മകളും മരിച്ചു

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ അമിതവേഗതയില്‍ വരികയായിരുന്ന മീന്‍ലോറിയിടിച്ച് News, Local-News, Accidental Death, Obituary, Injured, hospital, Kerala,
കൊടുങ്ങല്ലൂര്‍: (www.kvartha.com 12.07.2019) തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ അമിതവേഗതയില്‍ വരികയായിരുന്ന മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രികരായ അമ്മയും മകളും മരിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്റെ ഭാര്യ നദീറ (60), മകള്‍ നിഷ (39) എന്നിവരാണ് മരിച്ചത്.

Mother and daughter killed in accident, News, Local-News, Accidental Death, Obituary, Injured, Hospital, Kerala

അമിത വേഗതയില്‍ വരികയായിരുന്ന മീന്‍ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ തെറിച്ചുവീണ നദീറ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മകള്‍ നിഷ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്.

Mother and daughter killed in accident, News, Local-News, Accidental Death, Obituary, Injured, Hospital, Kerala


നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു.

Mother and daughter killed in accident, News, Local-News, Accidental Death, Obituary, Injured, Hospital, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother and daughter killed in accident, News, Local-News, Accidental Death, Obituary, Injured, Hospital, Kerala.