Follow KVARTHA on Google news Follow Us!
ad

സൗന്ദര്യമല്ല ഗുണമാണ് ശര്‍ക്കരയുടെ പ്രത്യേകത; മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും റയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധിIdukki, News, Kerala, Minister, Business, Inauguration
ഇടുക്കി: (www.kvartha.com 19.07.2019) സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും റയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാന്തല്ലൂര്‍ കോവില്‍ കടവില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മിക്കുന്ന ശര്‍ക്കര പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയുടെ ജി ഐ രജിസ്‌ട്രേഷന്റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് ലക്ഷം രൂപ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കച്ചവടക്കാര്‍ താല്‍ക്കാലിക ലാഭത്തിനായി വ്യാജ ശര്‍ക്കരയുടെ വില്‍പ്പന നടത്തരുതെന്നും കര്‍ഷകരും കച്ചവടക്കാരും പരസ്പരം കൈകോര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു.

Idukki, News, Kerala, Minister, Business, Inauguration, Minister V S Sunilkumar about marayoor sharkara

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Idukki, News, Kerala, Minister, Business, Inauguration, Minister V S Sunilkumar about marayoor sharkara