Follow KVARTHA on Google news Follow Us!
ad

ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി കാമുകിക്ക് നല്‍കി; പോലീസ് ഉദ്യോഗസ്ഥയെന്ന വ്യാജേന നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്ത യുവാവും യുവതിയും അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി കാമുകിക്ക് നല്‍കിNews, Local-News, Humor, Arrested, Cheating, Police, Complaint, National
ഇന്‍ഡോര്‍: (www.kvartha.com 15.07.2019) പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി കാമുകിക്ക് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. പോലീസുകാരിയാണെന്ന വ്യാജേന നിരവധി പേരില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് പണം തട്ടിയെടുത്തത്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പണം നഷ്ടമായവര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയതോടെ പോലീസ് അന്വേഷണം നടത്തുകയും യുവതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ കുറിച്ചുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.

Madhya Pradesh: Man gives wife's police uniform to girlfriend to loot people, both held, News, Local-News, Humor, Arrested, Cheating, Police, Complaint, National

പോലീസ് ഇന്‍സ്‌പെക്ടറായ ഭാര്യയുടെ യൂണിഫോം ഭര്‍ത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Madhya Pradesh: Man gives wife's police uniform to girlfriend to loot people, both held, News, Local-News, Humor, Arrested, Cheating, Police, Complaint, National.