Follow KVARTHA on Google news Follow Us!
ad

സുഹൃത്തുക്കള്‍ 30 രൂപ മുടക്കി എടുത്ത ലോട്ടറിക്ക് അടിച്ചത് ഒന്നാം സമ്മാനമായ 65 ലക്ഷം; സമ്മാനം അടിച്ചതോടെ ടിക്കറ്റുമായി യുവാവ് മുങ്ങി; പരാതിയുമായി സുഹൃത്ത് പോലീസ് സ്‌റ്റേഷനില്‍

സുഹൃത്തുക്കള്‍ ചേര്‍ന്ന് 30 രൂപ മുടക്കി എടുത്ത ലോട്ടറിക്ക് അടിച്ചത് ഒന്നാം സമ്മാനമായ 65Lottery, Local-News, News, Business, Humor, Cheating, Complaint, Police, Kerala,
മൂന്നാര്‍: (www.kvartha.com 12.07.2019) സുഹൃത്തുക്കള്‍ ചേര്‍ന്ന് 30 രൂപ മുടക്കി എടുത്ത ലോട്ടറിക്ക് അടിച്ചത് ഒന്നാം സമ്മാനമായ 65 ലക്ഷം. ഇതോടെ ടിക്കറ്റുമായി രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ മുങ്ങി. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായതോടെ മറ്റേയാള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. മൂന്നാര്‍ ന്യൂ കോളനി സ്വദേശി ആര്‍. ഹരികൃഷ്ണന്‍ ആണ് ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

ഹരികൃഷ്ണനും അയല്‍വാസി സാബുവും ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ചിത്തണ്ണിയില്‍ നിന്ന് 30 രൂപ മുടക്കി കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് എടുത്തത്. അതിന് ഒന്നാം സമ്മാനമായ 65 ലക്ഷം അടിക്കുകയും ചെയ്തു. ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ഈ സമയം ടിക്കറ്റ് ഉണ്ടായിരുന്നത്.

Lottery ticket lost which won prize in Idukki, Lottery, Local-News, News, Business, Humor, Cheating, Complaint, Police, Kerala

പിറ്റേന്ന് ഹരികൃഷ്ണന്‍ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെല്‍സനെയും കൂട്ടി മൂന്നാര്‍ എസ്ബിഐ ശാഖയിലെത്തി. എന്നാല്‍ സമ്മാനത്തുകയ്ക്ക് രണ്ട് അവകാശികള്‍ ഉള്ളതിനാല്‍ ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. അപ്പോള്‍ സാബുവിന്റെ കയ്യിലായി ടിക്കറ്റ്.

പിറ്റേന്ന് ബാങ്കില്‍ പോകാന്‍ നോക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി സാബു സ്ഥലം വിട്ടിരുന്നു. മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു തനിച്ച് വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഇയാളുടെ സ്വദേശമോ വിലാസമോ ഹരികൃഷ്ണന് അറിയില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lottery ticket lost which won prize in Idukki, Lottery, Local-News, News, Business, Humor, Cheating, Complaint, Police, Kerala.