Follow KVARTHA on Google news Follow Us!
ad

ട്രാക്കില്‍ വീണ യുവാവ് ലോക്കോപൈലറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

ട്രാക്കില്‍ വീണ യുവാവ് ലോക്കോപൈലറ്റിന്റെ ഇടപെടല്‍ കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് Thiruvananthapuram, News, Kerala, Railway Track, Youth, Escaped
തിരുവനന്തപുരം: (www.kvartha.com 12.07.2019) ട്രാക്കില്‍ വീണ യുവാവ് ലോക്കോപൈലറ്റിന്റെ ഇടപെടല്‍ കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. രാത്രി എട്ട് മണിയോടെ പുനലൂര്‍ മധുര പാസഞ്ചറിന് മുന്‍പിലേക്കാണ് ഇയാള്‍ വീണത്. അഭിലാഷ് ഭവനില്‍ അഭിലാഷിന്റെ ജീവനാണ് ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടത്.

റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകയായിരുന്ന അഭിലാഷ് വേഗത്തില്‍ വരുന്ന ട്രെയിന്‍ കണ്ടതോടെ ട്രാക്കില്‍ നിന്ന് ഓടി മാറാനുള്ള ശ്രമത്തിനിടയില്‍ പാളത്തിലേക്ക് വീഴുകയായിരുന്നു. യുവാവ് പാളത്തില്‍ വീഴുന്നത് കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി. എന്നാല്‍ എന്‍ജിന്റെ ആദ്യസെറ്റ് ചക്രങ്ങള്‍ യുവാവിനെ മറികടന്നിരുന്നു. പാളത്തിന്റെ മധ്യഭാഗത്തായി കിടന്നതിനാല്‍ ചക്രങ്ങള്‍ ദേഹത്ത് കയറിയില്ല.

Thiruvananthapuram, News, Kerala, Railway Track, Youth, Escaped, Loco pilot saves youths life in thiruvananthapuram

എന്‍ജിന്റെ ഭാഗങ്ങള്‍ യുവാവിന്റെ വസ്ത്രങ്ങളില്‍ കുടുങ്ങാന്‍ തുടങ്ങിയ നിലയിലായിരുന്നു കിടന്നിരുന്നത്. ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യാഗസ്ഥരുടെ സഹായത്തോടെയാണ് ഇയാളെ പുറത്തെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Railway Track, Youth, Escaped, Loco pilot saves youths life in Thiruvananthapuram