Follow KVARTHA on Google news Follow Us!
ad

കോവളം ബീച്ച് നവീകരണം, സ്ഥലം ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

കോവളം ബീച്ച് നവീകരണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ബീച്ച് News, Kerala, Renovation, Kovalam, Beach,
കോവളം:(www.kvartha.com 04/07/2019) കോവളം ബീച്ച് നവീകരണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ബീച്ച് നവീകരണത്തിന്റെ ഒന്നാംഘട്ട നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നത് നവീകരണം മന്ദഗതിയിലാക്കും.

രണ്ട് ഘട്ടങ്ങളിലായി 20 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് വരുന്നത്. ഒന്നാം ഘട്ടത്തില്‍ ബീച്ചില്‍ യോഗ ഡെക്ക്, ആധുനിക ശുചിമുറി, റോളര്‍ സ്‌കേറ്റിങ് ഏരിയ, ഡ്രൈ ഫൗണ്ടേഷന്‍, സ്വാഗത കവാടം ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും സമുദ്ര ബീച്ച് മുതല്‍ ഗ്രോവ് ബീച്ച് വരെയുമാണ് ഒന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക.

News, Kerala, Renovation, Kovalam, Beach, Kovalam beach renovation project begins


എന്നാല്‍ ഗ്രോവ് ബീച്ചില്‍ റവന്യു അധികൃതര്‍ സര്‍വേ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഈ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. ഗ്രോവ് ബീച്ചില്‍ സ്വകാര്യ റിസോര്‍ട്ടിന് സ്ഥലമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടപടി.

അതേസമയം ഗ്രോവ് ബീച്ചില്‍ ഏതു നിമിഷവും നിലംപതിക്കാറായ തുരുമ്പിച്ച വൈദ്യുത തൂണുകള്‍ മാറ്റി പുതിയ തൂണുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു. പഴയ 11 തൂണുകളാണ് ബീച്ചില്‍ നിന്നും നീക്കം ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Renovation, Kovalam, Beach, Kovalam beach renovation project begins