Follow KVARTHA on Google news Follow Us!
ad

പണം കണ്ട് ബിജെപിയിലേക്ക് കൂടുമാറുന്നവരെ 'ഡാഷ്' എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; മുഖ്യമന്ത്രി പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

ബിജെപിയിലേക്ക് കൂടുമാറുന്ന കോണ്‍ഗ്രസുകാരെ 'ഡാഷ്' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി News, Kannur, Kerala, K.Sudhakaran, Pinarayi vijayan,CPM,
കണ്ണൂര്‍:(www.kvartha.com 14/07/2019) ബിജെപിയിലേക്ക് കൂടുമാറുന്ന കോണ്‍ഗ്രസുകാരെ 'ഡാഷ്' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.

News, Kannur, Kerala, K.Sudhakaran, Pinarayi vijayan,CPM, K Sudhakaran against Pinarayi Vijayan

മുഖ്യമന്ത്രിയുടെ ഡാഷ് പ്രയോഗത്തിനെതിരെ കെ മുരളീധരന്‍ എംപിയും തലശ്ശേരിയില്‍ നിന്നും പ്രതികരിച്ചിരുന്നു. പശ്ചിമബംഗാളില്‍ സിപിഎം ഇപ്പോള്‍ നരേന്ദ്രമോദിക്ക് ജയ് വിളിക്കുകയാണ്. ഉപദേശം നിര്‍ത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മുമ്പേ പറഞ്ഞതാണ്. എപ്പോഴാണ് അവര്‍ ബിജെപിയിലേക്ക് പോകുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇപ്പോള്‍ അതാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ തിരവനന്തപുരത്ത് പറഞ്ഞിരുന്നു. 'ബിജെപി ഒഴുക്കുന്ന പണത്തിന് കൈയ്യും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടി പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ പോകുന്നവരെ പ്രയോഗിക്കാന്‍ കുറേ ശരിയായ വാക്കുണ്ട്. അത് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ അവിടെ ഒരു ഡാഷ് ഇട്ടാല്‍ മതി. അങ്ങനെയുള്ള ആളുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായി ഇരിക്കുന്നതെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പ്രയോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് പോയ സിപിഎം നേതാക്കളുടെ പേര് എണ്ണിയെണ്ണിപ്പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, K.Sudhakaran, Pinarayi vijayan,CPM, K Sudhakaran against Pinarayi Vijayan