» » » » » » » സിപിഎം പല പരിപാടികളിലേക്കും തന്നെ ക്ഷണിക്കുന്നില്ല; കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

തലശ്ശേരി:(www.kvartha.com 14/07/2019) സിപിഎം പല പരിപാടികളിലേക്കും തന്നെ ക്ഷണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഭാര്യക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

News, Thalassery, Kannur, Kerala, K.Muraleedaran,K Muralidharan against CPM


വടകര എംപിയായ തന്നെ പലപ്പോഴും സിപിഎം പല പരിപാടികളില്‍ നിന്നും ഒഴിവാക്കുകയാണ്. പ്രതികരിക്കുന്നവരെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തുന്ന രീതിയാണ് എന്നും സിപിഎം അവലംബിക്കുന്നത്. മുരളീധരന്‍ വ്യക്തമാക്കി.

സാജന്റെ ഭാര്യക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമാണെന്നും നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണിത്. സിപിഎം എപ്പോഴും ഇത്തരത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thalassery, Kannur, Kerala, K.Muraleedaran,K Muralidharan against CPM

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal