Follow KVARTHA on Google news Follow Us!
ad

ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘം തോക്കുചൂണ്ടി ആഭരണങ്ങള്‍ കവര്‍ന്നു; ഒരാളെ കീഴ്‌പ്പെടുത്തി പിടികൂടി; 2 പേര്‍ രക്ഷപ്പെട്ടു; കവര്‍ച്ച നടത്തിയത് ഇതര സംസ്ഥാന മോഷ്ടാക്കളെന്ന് സൂചന

ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘം തോക്കുചൂണ്ടി ആഭരണങ്ങള്‍ കവര്‍ന്നു. ശനിയാഴ്ച രാKerala, Kozhikode, Robbery, Gold, News, Jewellery robbery in Kozhikod
കോഴിക്കോട്: (www.kvartha.com 14.07.2019) ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘം തോക്കുചൂണ്ടി ആഭരണങ്ങള്‍ കവര്‍ന്നു. ശനിയാഴ്ച രാത്രി 7.30 മണിയോടെ കോഴിക്കോട് ഓമശേരിയിലാണ് സംഭവം. ഓമശേരി ടൗണിലെ ശാദി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലാണ് കവര്‍ച്ച നടന്നത്.

ഒരാളെ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ രണ്ട് പേര്‍ സ്വര്‍ണവുമായി ഓടിരക്ഷപ്പെട്ടു. മുഖം മൂടിയും കൈയില്‍ ഗ്ലൗസും ധരിച്ചെത്തിയ മൂന്ന് ഇതര സംസ്ഥാന മോഷ്ടാക്കളാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. സംഘത്തിന്റെ കയ്യില്‍ തോക്കും കത്തികളുമുണ്ടായിരുന്നതായി ജ്വല്ലറി ജീവനക്കാര്‍ പറയുന്നു.


പന്ത്രണ്ടോളം വളകള്‍ സംഘം മോഷ്ടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ റോയല്‍ ജ്വല്ലറിയിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ജ്വല്ലറിയുടെ പൂട്ട് കമ്പിപാര ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പട്രോളിങ് വാഹനം കണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ് ശാദി ജ്വല്ലറിയിലെ കവര്‍ച്ചക്ക് പിന്നിലെന്നാണ് വിവരം. സാധാരണ രാത്രി ഏഴു മണിയോടെ ജ്വല്ലറി അടയ്ക്കാറുണ്ടെങ്കിലും ഒരു ഇടപാടുകാരന്‍ പണം നല്‍കാനുള്ളതിനാല്‍ ഷട്ടര്‍ പാതി താഴ്ത്തി ഇയാളെ കാത്തിരിക്കുന്നതിനിടെയാണ് സംഘമെത്തിയത്.



Keywords: Kerala, Kozhikode, Robbery, Gold, News, Jewellery robbery in Kozhikod