Follow KVARTHA on Google news Follow Us!
ad

ശക്തമായ മഴയില്‍ മുങ്ങി കോഴിക്കോട്; കക്കൂസ് മാലിന്യമടക്കം റോഡിലൊഴുകി

കനത്ത മഴയില്‍ വെള്ളത്തിനടിയിലായി കോഴിക്കോട്. വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയെ തുKerala, Kozhikode, News, Rain, Toilet, Trending, Heavy rain in Kozhikod
കോഴിക്കോട്: (www.kvartha.com 19.07.2019) കനത്ത മഴയില്‍ വെള്ളത്തിനടിയിലായി കോഴിക്കോട്. വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പലയിടത്തും വെള്ളം കയറി. രാജാജി റോഡ്, മാവൂര്‍ റോഡ് ജംഗ്ഷന്‍, പാവമണി റോഡ്, സ്‌റ്റേഡിയം ജംഗ്ഷന്‍, സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടിയുമടങ്ങുന്ന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലായി. ഇതോടെ വലിയ ഗതാഗത സ്തംഭനമാണ് വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിലണ്ടായത്.

പല കെട്ടിടങ്ങളുടെയും പാര്‍ക്കിംഗ് പ്രദേശം വെള്ളത്തില്‍ മുങ്ങിപ്പോയി. ഒപ്പം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും മാവൂര്‍ റോഡിലെ ഓടകളിലേക്ക് ഒഴുകി വന്ന് മഴവെള്ളത്തിനൊപ്പം കലര്‍ന്നത് ഏറെ ദുരിതമുണ്ടാക്കി. പലയിടങ്ങളിലും കടകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയതോടെ മണിക്കൂറുകളോളം കട പൂട്ടിയിടേണ്ടിയും വന്നു.

നഗരത്തിലെ ഡ്രൈനേജ് സംവിധാനത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. പാവമണി റോഡ്, സ്‌റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് നഗരത്തിന്റെ തീരാശാപമാണ്. രാജാജി റോഡ്, മാവൂര്‍ റോഡ് ജംഗ്ഷന്‍, എന്നിവിടങ്ങളിലെല്ലാം സ്ഥിരം വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലമായിരുന്നുവെങ്കിലും ഇത്തവണ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിനെ ഒറ്റപ്പെടുത്തിയായിരുന്നു വെള്ളപ്പൊക്കം.

ഒറ്റ ദിവസത്തെ മഴകൊണ്ട് കോഴിക്കോട് നഗരവും പരിസരവും പതിവ് തെറ്റിക്കാതെ ഇത്തവണയും വെള്ളത്തിലായതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനത്തിനം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഓരോ മഴക്കാലത്തും റോഡുകള്‍ വെട്ടിപ്പൊളിച്ചും കലുങ്കുകള്‍ പുനര്‍നിര്‍മിച്ചും കോര്‍പറേഷന്‍ കരാറുകാര്‍ പേരിന് ചില പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതൊന്നും വെള്ളപ്പൊക്കത്തിന് പരിഹാരമാകുന്നില്ല.

പലയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നത് പലകുറി അറിയിച്ചിട്ടും കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും അധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നം ഇത്രത്തോളം വഷളാവാന്‍ കാരണമെന്നും നഗരവാസികള്‍ പറയുന്നു. ചീഞ്ഞ മീനിന്റെയും ഇറച്ചിയുടേയുമെല്ലാം അവശിഷിടങ്ങളാണ് മഴവെള്ളത്തിനൊപ്പം റോഡിലേക്ക് ഒഴുകി വന്നത്. ഇത് പരിസരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്.




Keywords: Kerala, Kozhikode, News, Rain, Toilet, Trending, Heavy rain in Kozhikod