Follow KVARTHA on Google news Follow Us!
ad

കനത്തമഴ; തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷം, തെക്കന്‍ കേരളത്തില്‍ മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി, തെരച്ചിലിനായുള്ള ഡോര്‍ണിയര്‍ വിമാനം എത്താതില്‍ പ്രതിഷേധം

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. വിവിധയിടങ്ങളില്‍ News, Kerala, Rain, Flood, Sea, Thiruvananthapuram, Kollam, heavy rain in kerala
കൊല്ലം: (www.kvartha.com 19.07.2019) സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. വിവിധയിടങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയ ഏഴ് പേരെ കാണാതായി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റ് വീശാനും 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കൊല്ലം ആലപ്പാട്ട് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഇവിടങ്ങളില്‍ 150ലേറെ വീടുകളില്‍ വെള്ളം കയറി. പുളിമുട്ടും കടല്‍ഭിത്തിയും ഇല്ലാത്തതാണ് കടലാക്രമണത്തിന്റെ പ്രധാനകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആലപ്പാട് മേഖലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകല്‍ തുറന്നിട്ടുണ്ട്. ദുരിതബാധിതപ്രദേശത്തെ ജനങ്ങളെ ഇവിടേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനുള്ള ഡോര്‍ണിയര്‍ വിമാനം എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തെരച്ചിലിന് പോയ കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം എത്താത്തത് എന്ന് കളക്ടര്‍ പറഞ്ഞു. മറൈന്‍ എഫോഴ്‌സ്‌മെന്റ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Rain, Flood, Sea, Thiruvananthapuram, Kollam, heavy rain in kerala