Follow KVARTHA on Google news Follow Us!
ad

എസ്എഫ്‌ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു

ഹരിയാന സര്‍ക്കാരിനെതിരെയുള്ള എസ് എഫ് ഐയുടെ നിരന്തര പ്രതിഷേധവും സമരവും ഫലം കണ്ടു. ശക്തമായ വിദ്യാര്‍ത്ഥി രോഷം ഉയര്‍ന്നതോടെ ഹരിയാന സര്‍ക്കാര്‍ ഫീസ് വര്‍ധിNational, News, SFI, Students, Strike, Politics, CPM, Haryana: SFI Protest Against the Anti-Student Policies of Khattar Government
ചണ്ഡീഗഡ്: (www.kvartha.com 19.07.2019) ഹരിയാന സര്‍ക്കാരിനെതിരെയുള്ള എസ് എഫ് ഐയുടെ നിരന്തര പ്രതിഷേധവും സമരവും ഫലം കണ്ടു. ശക്തമായ വിദ്യാര്‍ത്ഥി രോഷം ഉയര്‍ന്നതോടെ ഹരിയാന സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. വ്യാഴാഴ്ചയാണ് ഫീസ് വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി സമരം നടന്നുവരികയാണ്. വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് നടത്തിയ സമരങ്ങളില്‍ കടുത്ത വിദ്യാര്‍ത്ഥി രോഷമാണ് ഉയര്‍ന്നത്. സമരം ശക്തമായതോടെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഈ ആവശ്യം ഉന്നയിച്ച് ഒരു മാസത്തോളമായി ഹരിയാന സര്‍ക്കാറിനെതിരെ എസ് എഫ് ഐ സമരം നടത്തുകയായിരുന്നു. നേരത്തെ ഫെബ്രുവരിയില്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയിരുന്നു. 'എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് പാസ്, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സര്‍വകലാശാലകളില്‍ സ്ഥിരം ഫാക്കല്‍റ്റികളെയും ഉദ്യോഗസ്ഥരെയും ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് എസ്എഫ്‌ഐ സമരം ആരംഭിച്ചത്.

ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ എസ്എഫ്‌ഐ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് നിവേദനം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ച് നിരാഹാരസമരം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി സുമിത് സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.



Keywords: National, News, SFI, Students, Strike, Politics, CPM, Haryana: SFI Protest Against the Anti-Student Policies of Khattar Government