» » » » » » » » » » » മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു

ആലപ്പുഴ : (www.kvartha.com 12.07.2019) മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നടക്കും.

1970 ല്‍ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ മത്സരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ല്‍ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ല്‍ സി.കെ.കുമാരനോട് പരാജയപ്പെട്ടു.

Former minister Damodaran Kalassery passed away, Alappuzha, Ex minister, Dead, Obituary, KPCC, Politics, Congress, Kerala, News

എംഎല്‍എയായി രണ്ടാമൂഴത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാര്‍ക്ക് പി എസ് സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്.

1930 മാര്‍ച്ച് എട്ടിന് കുഞ്ചന്‍ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. ഭാരതീയ അധഃകൃതവര്‍ഗ ലീഗിന്റെ ശാഖകള്‍ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോണ്‍ഗ്രസില്‍ സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളായി. എഐസിസി അംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത് ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷ്ട്രശബ്ദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former minister Damodaran Kalassery passed away, Alappuzha, Ex minister, Dead, Obituary, KPCC, Politics, Congress, Kerala, News.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal