» » » » » » » » » പുതുതായി ചാര്‍ജെടുക്കാന്‍ എസ് പി എത്തിയത് മദ്യലഹരിയില്‍; മദ്യത്തിലാറാടിയ ഏമാന്‍ ഛര്‍ദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തത് പോലീസ് ജീപ്പിനകത്ത്; ക്ലീന്‍ ചെയ്യേണ്ടി വന്നത് പാവം ഡ്രൈവര്‍ക്ക്; പിന്നീട് സംഭവിച്ചത്!

കോഴിക്കോട്: (www.kvartha.com 14.07.2019) പുതുതായി ചാര്‍ജെടുക്കാന്‍ എസ് പി എത്തിയത് മദ്യലഹരിയില്‍. മദ്യത്തിലാറാടിയ ഏമാന്‍ ഛര്‍ദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തത് പോലീസ് ജീപ്പിനകത്ത്. ഒടുവില്‍ വന്നതുപോലെ തിരിച്ചുപോകേണ്ടി വന്നു. ഇക്കഴിഞ്ഞ ജൂണ്‍ 10ന് കോഴിക്കോട് - വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്.പിയാണ് കീഴുദ്യോഗസ്ഥരെ വട്ടംകറക്കിയത്.

പുതുതായി ചാര്‍ജെടുക്കാന്‍ എസ്.പി വരുന്നതറിഞ്ഞ് പോലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. എന്നാല്‍, റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ എസ്.പി നേരെ മദ്യശാല തേടി പോവുകയും രണ്ടു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് മദ്യത്തിലാറാടിയ ശേഷം സ്റ്റേഷനില്‍ ചാര്‍ജെടുക്കാനെത്തുകയുമായിരുന്നു. വാര്‍ത്ത പുറത്തായതോടെ അന്വേഷണം നടത്തുകയും പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജെടുത്ത എസ്.പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിടുകയും ചെയ്തു.

Drunk police SP urinated inside jeep, created trouble for fellow officers; later faced disciplinary action, Kozhikode, News, Local-News, Humor, Police, Probe, Kerala

എസ്.പിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മറ്റ് ഉദ്യോഗസ്ഥര്‍ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ജീപ്പില്‍ മദ്യക്കുപ്പി കണ്ടതോടെ ആള് ഫിറ്റാണെന്ന് ബോധ്യപ്പെട്ടു. എസ്.പി പിന്നീട് താമസം ഹോട്ടലില്‍ നിന്ന് പോലീസ് ക്ലബിലേക്ക് മാറ്റി. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ സഹോദരന്‍ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞ് എസ്.പി അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാന്‍ തയാറായി. ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോകുന്നതിനിടെ മദ്യത്തിന്റെ ലഹരി കലശലായി തലയ്ക്ക് പിടിച്ചു.

അതോടെ വാഹനത്തില്‍ ഛര്‍ദിച്ചു. കൃത്യസ്ഥലത്ത് എത്താന്‍ പറ്റാതെ തിരിച്ചു കോഴിക്കോട്ടേക്ക് വരുന്ന വഴി വാഹനത്തില്‍ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഇതെല്ലാം പോലീസ് ഡ്രൈവര്‍തന്നെ വൃത്തിയാക്കേണ്ടി വന്നു. തുടര്‍ന്ന് ക്ലബിലെ മുറിയിലെത്തിയ എസ്.പി രണ്ടു ദിവസമായി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു മദ്യപിച്ചു.

ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാള്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനായി കമ്മിഷണര്‍ ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ എസ്.പിയെ മദ്യലഹരിയില്‍ കാണുകയും ഇക്കാര്യം കമ്മിഷണര്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സംഭവം പുറത്തായതോടെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തി. എസ്.പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നല്ല നടപ്പിനായി ജൂണ്‍ 23ന് തിരിച്ചയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drunk police SP urinated inside jeep, created trouble for fellow officers; later faced disciplinary action, Kozhikode, News, Local-News, Humor, Police, Probe, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal