Follow KVARTHA on Google news Follow Us!
ad

എസ്എഫ്‌ഐയില്‍ നുഴഞ്ഞുകയറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തല്‍

എസ്എഫ്‌ഐയില്‍ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുKerala, Thiruvananthapuram, News, SFI, Students, Politics, CPM, CPM State Secretariat Evaluated University college issue
തിരുവനന്തപുരം: (www.kvartha.com 19.07.2019) എസ്എഫ്‌ഐയില്‍ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിലാണ് കണ്ടെത്തല്‍.

എസ്എഫ്‌ഐയില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നു കയറിയിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അക്രമം സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. അപവാദങ്ങള്‍ പ്രതിരോധിക്കാന്‍ പ്രചാരണം ശക്തമാക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും പരാതികള്‍ ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ വേണ്ട രീതിയില്‍ ഇടപെടാന്‍ സിപിഎം ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പാര്‍ട്ടി നേതൃത്വം വേണ്ട രീതിയില്‍ ഇടപെട്ടിരുന്നൂവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും എസ്എഫ്‌ഐയില്‍ ഇത്തരം പ്രവണത ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.


Keywords: Kerala, Thiruvananthapuram, News, SFI, Students, Politics, CPM, CPM State Secretariat Evaluated University college issue