Follow KVARTHA on Google news Follow Us!
ad

കല്യാണവീട്ടില്‍ പടക്കം പൊട്ടിച്ചു, കയ്യാങ്കളിക്കിടെ സ്ത്രീക്ക് ചവിട്ടേറ്റു; 'ആദ്യരാത്രിയിലെ ആഭാസ'ത്തിന് നേതൃത്വം നല്‍കിയ വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസ്

കല്യാണവീട്ടില്‍ പടക്കം പൊട്ടിച്ചു ഭീതി സൃഷ്ടിക്കുകയും കയ്യാങ്കളിയിലേര്‍പ്പെടുകയും ചെയ്തKerala, Kozhikode, News, wedding, Marriage, Police, Case, Clash on wedding day; Case against 6
കോഴിക്കോട്: (www.kvartha.com 19.07.2019) കല്യാണവീട്ടില്‍ പടക്കം പൊട്ടിച്ചു ഭീതി സൃഷ്ടിക്കുകയും കയ്യാങ്കളിയിലേര്‍പ്പെടുകയും ചെയ്ത വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടി പട്ടാനിപ്പാടത്താണ് സംഭവം.

കല്യാണം കഴിഞ്ഞ് ആദ്യരാത്രി വരനുമായി വധുവിന്റെ വീട്ടിലെത്തിയ സംഘമാണ് പടക്കം പൊട്ടിച്ചത്. രാത്രി പത്ത് മണിയോടെ വീടിന്റെ കോലായില്‍ കയറിയ വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് ബന്ധുക്കള്‍ എതിര്‍ക്കാനെത്തിയതോടെ വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി.

ഇതിനിടെ കുടുംബാംഗമായ ഒരു സ്ത്രീയ്ക്ക് ചവിട്ടേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫറൂക്ക് പോലീസ് 'ആദ്യരാത്രിയിലെ ആഭാസ'ത്തിലേര്‍പ്പെട്ട കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരേ കേസെടുത്തത്.


Keywords: Kerala, Kozhikode, News, wedding, Marriage, Police, Case, Clash on wedding day; Case against 6